കേരളം പൊള്ളുമ്പോൾ ആരോഗ്യകാര്യത്തിൽ വേണം കൂടുതൽ കരുതൽ..
സംസ്ഥാനത്ത് ചൂട് വർധിച്ചുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തിൽ വേണം കൂടുതൽ കരുതൽ. ചൂട് കൂടുന്നതിനനുസരിച്ച് അസുഖങ്ങളും വർധിച്ചുവരാൻ സാധ്യത കൂടുതലാണ്. ഈ ദിവസങ്ങളിൽ ഏറ്റവും അധികമായി ചെയ്യേണ്ടത് വെള്ളം കുടിക്കുക എന്നതുതന്നെയാണ്. ഈ കാലാവസ്ഥയിൽ ഉണ്ടാകുന്ന ഒട്ടു മിക്ക പ്രശ്നങ്ങൾക്കും പരിഹാരം വെള്ളം ധാരാളമായി കുടിക്കുക എന്നതുതന്നെയാണ്. കാരണം ചൂടുകാലത്ത് ശരീരം കൂടുതലായി വിയർക്കുന്നതിനാൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് നാലിരട്ടി അധികം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്.
അതേസമയം ചൂടുള്ള ദിവസങ്ങളിൽ ചായക്കും കാപ്പിക്കും പകരം കൂടുതലും പഴച്ചാറുകൾ അഥവാ ജ്യൂസുകൾ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രത്യേകിച്ച് ഈ ദിവസം കുടിക്കാൻ ഏറ്റവും ബെസ്റ്റ് സംഭാരമാണ്. അതുപോലെ കരിക്കിൻ വെള്ളവും ശരീരത്തിനും മനസ്സിനും വളരെ അത്യുത്തമമാണ്. ആന്റീ ഓക്സിഡന്റുകള്‍ ധാരളമടങ്ങിയ പാനീയമാണ് കരിക്കിന് ജ്യൂസ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമാണ് കരിക്കിന് വെള്ളം.
Read also: ‘നോക്കുമ്പോ എനിക്ക് ചുറ്റും ഒരു നഗരം കത്തുന്നു. ടൺ കണക്കിന് പ്ലാസ്റ്റിക്..’- കുറിപ്പ് പങ്കുവെച്ച് ബിജിപാൽ
ഈ ദിവസങ്ങളിൽ ഏറ്റവും ലഭ്യമാകുന്ന മറ്റൊരു പാനീയമാണ് തണ്ണിമത്തൻ ജ്യൂസ്. തണ്ണിമത്തനും ചൂടില്‍ നിന്നും രക്ഷ നേടാന്‍ സഹായകരമാണ്. ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട് തണ്ണിമത്തനിൽ. കനത്ത ചൂടുമൂലം നേരിടേണ്ടി വരുന്ന ക്ഷീണത്തിനു ഒരു പരിധി വരെ പരിഹാരം നല്കാന് ഈ പാനിയത്തിനും സാധിക്കും. ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ലഭ്യമാകുന്ന തണ്ണിമത്തന്റെ ശുചിത്വം പക്ഷെ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം കഴിക്കുക.
പഴങ്ങളുടെ ജ്യൂസുകളും ഈ ദിവസങ്ങളിൽ കൂടുതലായും കഴിക്കാൻ ശ്രമിക്കണം. മദ്യം പോലുള്ള ലഹരി പദാർത്ഥങ്ങൾ ഈ ദിവസങ്ങളിൽ കഴിവതും ഒഴുവാക്കുന്നതാണ് നല്ലത്. കാരണം ഇത്തരം ലഹരി പദാർത്ഥങ്ങൾ ശരീരത്തിൽ ചൂട് വർധിപ്പിക്കും.
Story highlights: best food habits for reducing tiredness in summer season