കഥ പറഞ്ഞ് രസിപ്പിച്ച വാക്കുട്ടിയെ പറ്റി ഗായകൻ ബിജു നാരായണൻ പാടിയ ഗാനം…
പ്രേക്ഷകരുടെ ഇഷ്ട പാട്ടുകാരായി മാറുകയാണ് പാട്ടുവേദിയിലെ കുഞ്ഞു ഗായകർ. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലും വേദിയിലുണ്ട്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.
വിധികർത്താക്കൾ ഏറെ ഇഷ്ടത്തോടെ വാക്കുട്ടി എന്ന് വിളിക്കുന്ന മേദികയാണ് ഇപ്പോൾ പാട്ടുവേദിയുടെ മനസ്സ് കവരുന്നത്. വിധികർത്താക്കളോടൊപ്പം വാക്കുട്ടി നടത്തിയ രസകരമായ ഒരു സംഭാഷണം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ “എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് വാക്കുട്ടി വേദിയിലെത്തിയത്. ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്.
ഈ ഗാനം ആലപിക്കുന്നതിന് മുൻപാണ് വാക്കുട്ടിയും വിധികർത്താക്കളും തമ്മിൽ രസകരമായ സംഭാഷണം അരങ്ങേറിയത്. അതീവ രസകരമായ ഒരു കഥ വേദിയിൽ അവതരിപ്പിക്കുകയായിരുന്നു മേദികക്കുട്ടി. ഇതിന് ശേഷം ഗായകൻ ബിജു നാരായണൻ മേദികക്കുട്ടിയെ പറ്റി ഒരു ഗാനം ആലപിക്കുകയായിരുന്നു.
അതേ സമയം വാക്കുട്ടിയും പാട്ടുവേദിയിലെ വിധികർത്താവായ ബിന്നി കൃഷ്ണകുമാറും തമ്മിൽ നേരത്തെ മറ്റൊരു എപ്പിസോഡിൽ നടന്ന രസകരമായ സംഭാഷണം വേദിയിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു. പുറത്തു വെച്ച് കണ്ടപ്പോൾ ബിന്നിയാന്റി എന്തിനാണ് ഇത്രയും വലിയ പൊട്ട് തൊടുന്നത് എന്ന് മേദികക്കുട്ടി ചോദിച്ചുവെന്നാണ് ഗായിക പറയുന്നത്. എന്നാൽ താൻ അങ്ങനെ ചോദിച്ചില്ലെന്നാണ് കുഞ്ഞു ഗായിക പറയുന്നത്. പക്ഷെ പിന്നീട് താൻ അങ്ങനെ ചോദിച്ചിരുന്നുവെന്ന് മേദികക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
Story Highlights: Biju narayanan dedicates a song to medhika