ഈ സുന്ദരി യഥാർത്ഥത്തിൽ ഒരു ‘സുന്ദരനാ’ണ്- അമ്പരപ്പിച്ചൊരു മേക്കോവർ

March 18, 2023

ലുക്കിൽ വളരെയധികം മാറ്റങ്ങൾ ആളുകൾ പരീക്ഷിക്കുന്ന കാലമാണ്. ബ്രൈഡൽ മേക്കോവറുകളും സജീവമാണ്. വേറിട്ട പരീക്ഷണങ്ങൾ ട്രെൻഡിങ്ങാകുമ്പോൾ ഇപ്പോഴിതാ, അമ്പരപ്പിക്കുന്ന ഒരു മേക്കോവർ ശ്രദ്ധേയമാകുകയാണ്. ഒരു സുന്ദരിയുടെ ബ്രൈഡൽ മേക്കോവറാണ് ചർച്ചാവിഷയം.

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുകളായ ഇരട്ടസഹോദരങ്ങളാണ് സജിത്തും സുജിത്തും. സ്വന്തം പേരിൽ മേക്കപ്പ് സ്റ്റുഡിയോ നടത്തുന്ന ഇവർ സെലിബ്രിറ്റികളുടെ ഇഷ്ട മേക്കപ്പ് ആർട്ടിസ്റ്റുകളാണ്. ഇപ്പോഴിതാ, ഇവർ ചെയ്ത ഒരു ബ്രൈഡൽ മേക്കോവറാണ് ശ്രദ്ധേയമായത്. ഈ മേക്കപ്പ് ലുക്കിനെ വേറിട്ടതാക്കുന്നത്, ഇതൊരു പുരുഷനാണ് എന്നതാണ്.

Read Also: ഉറക്കമില്ലായ്മ വെല്ലുവിളിയാകുമ്പോൾ- ഇന്ന് ലോക ഉറക്കദിനം..

ഒരു പുരുഷനെ ഹിന്ദു വധുവാക്കി മാറ്റിയിരിക്കുകയാണ് സഹോദരങ്ങൾ. ഒറ്റനോട്ടത്തിൽ ഒരു ബ്രൈഡൽ മേക്കോവർ എന്നാണ് തോന്നുന്നതെങ്കിലും പിന്നീടാണ് അത് അങ്ങനല്ല എന്ന് മനസിലാകുക. ആ തിരിച്ചറിവ് ആളുകളെ അമ്പരപ്പിക്കുമെന്നതിൽ തർക്കമില്ല. ടാറ്റൂ ആർട്ടിസ്റ്റായ ആദിയാണ് ഈ മേക്കോവറിന് എത്തിയ ‘സുന്ദരി’യായ സുന്ദരൻ. ഒട്ടേറെ കമന്റുകളാണ് ഈ മേക്കോവറിന് ലഭിക്കുന്നത്.

Story highlights- bridal look makeover