കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

March 26, 2023

കേരള തീരത്ത് ഇന്ന് (മാർച്ച്‌ 26) രാത്രി 11.30 വരെ 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Read Also: ആറുവർഷം സൂക്ഷിച്ച നാണയത്തുട്ടുകളുമായി ഷോറൂമിലേക്ക്; ഏകദേശം 90,000 രൂപ വിലയുള്ള സ്കൂട്ടർ സ്വന്തമാക്കി യുവാവ്..

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Story highlights- Chance of high waves on Kerala coast