ഗണപതി സാന്നിധ്യമുള്ള സിനിമ; ചർച്ചയായി ‘ചാൾസ് എന്റർപ്രൈസസ്’

March 29, 2023

പ്രഖ്യാപനം മുതൽ ചർച്ചയായ സിനിമയാണ് ‘ചാൾസ് എന്റർപ്രൈസസ്’. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വളരെയധികം സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ ശ്രദ്ധേയമാകുകയാണ്. ഗണപതിയുടെ വാഹനമായ എലിയുടെ ക്യാരറ്റർ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ വളരെ വലിയ ചർച്ചയാണ് ഉണ്ടാക്കിയത്. അതിനാൽ തന്നെ സിനിമയിലെ ഗണപതി സാന്നിധ്യമാണ് ചർച്ചയാകുന്നത്.

ഈ ചിത്രം ഫാന്റസി സിനിമയാണെന്നും അതല്ല, മലയാളത്തിൽ അത്ഭുത മെഗാഹിറ്റായിമാറിയ മാളികപ്പുറംപോലെ ഉള്ള സിനിമയാണ് എന്നുമാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന ചർച്ച. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

ഉർവ്വശിയാണ് ചാൾസ് എന്റർപ്രൈസസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിരിക്കുന്നത്.രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ ചിത്രം എന്ന് മുൻപ് പ്രേക്ഷകരിലേക്ക് എത്തിയ ടീസറിൽ നിന്ന് വ്യക്തമായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഉർവ്വശി ഹാസ്യപ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നത്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ചാൾസ് എന്റർപ്രൈസസ്.

Read Also: കുമ്പളങ്ങിയിൽ കവര് പൂക്കുന്നത് വർഷത്തിലൊരിക്കൽ മാത്രം; എന്നാൽ, എന്നും കടലിനുള്ളിൽ നീലവെളിച്ചമൊളിപ്പിക്കുന്ന ഒരിടമിതാ..

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കും കലൈയരസനും പുറമേ,ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്മണ്യന്‍ കെ വി ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി,സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു പശ്ചാത്തല സംഗീതം – അനൂപ് പൊന്നപ്പൻ എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് മെയ് മാസത്തിൽ പ്രദർശനത്തിനെത്തിക്കും.

Story highlights- charles enterprises movie poster