രോമാഞ്ചം സംവിധായകനൊപ്പം ഫഹദ് ഫാസിൽ- പുതിയ ചത്രത്തിന് തുടക്കമായി

March 9, 2023

ഒരു വർഷത്തിന് ശേഷം മലയാളത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് ഫഹദ് ഫാസിൽ. ബിഗ് സ്‌ക്രീനിൽ പ്രത്യേകിച്ച് മലയാള സിനിമയിലേക്ക് താരം മടങ്ങിയെത്തുന്നത് ആവേശത്തോടെയാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ഫഹദ് ഫാസിലും അൻവർ റഷീദുമാണ് അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അഭിനേത്രിയും നിർമ്മാതാവുമായ ഫഹദ് ഫാസിലിന്റെ ഭാര്യ നസ്രിയ നസീം ക്ലാപ്പ് ബോർഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ഇന്ന് മുതൽ റോളിംഗ്!”എന്ന അടിക്കുറിപ്പ് നൽകികൊണ്ടാണ് വാർത്ത പങ്കുവെച്ചത്.

‘റോമാഞ്ചം’ സംവിധായകൻ ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും സമീർ താഹിറാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നതെന്നും ക്ലാപ്പ് ബോർഡ് സൂചിപ്പിക്കുന്നു. അൻവർ റഷീദും നസ്രിയ നസീമും പ്രോജക്ടിലുണ്ട്. ഫഹദ് ഫാസിലും തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി വിശേഷം പങ്കുവെച്ചു; “ഇന്ന് മുതൽ.. ജിത്തു മാധവൻ, അൻവർ റഷീദ്, നസ്രിയ നസീം, സമീർ താഹിർ’.

Read Also: കളിപ്പാട്ട കഷ്ണം വിഴുങ്ങാൻ ശ്രമിച്ച് കുഞ്ഞനിയൻ; അപകടം ഒഴിവാക്കി രക്ഷിച്ച് മൂന്നുവയസ്സുകാരൻ- വിഡിയോ

അതേസമയം, ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിൽ അടുത്തതായി അഭിനയിക്കുന്നത്. നവാഗതനായ അഖിൽ സത്യനാണ് വരാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

Story highlights- Fahadh Faasil teams up with ‘Romancham’ director