‘ഗെയിം ഓഫ് ത്രോൺസ്’ താരങ്ങൾ ഇന്ത്യൻ വേഷത്തിൽ എത്തിയാൽ..- ഈ AI ചിത്രങ്ങൾ അമ്പരപ്പിക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അമ്പരപ്പിക്കുന്ന സാധ്യതകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതിന്റെ ലളിതമായ രൂപത്തിൽ, കമ്പ്യൂട്ടർ സയൻസും കരുത്തുറ്റ ഡാറ്റാസെറ്റുകളും സമന്വയിപ്പിച്ച് പ്രശ്‌നപരിഹാരം പ്രാപ്‌തമാക്കുന്ന ഒരു മേഖലയാണ് കൃത്രിമബുദ്ധി (AI). AI വഴി നിർമ്മിച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കുന്നത്. ഇപ്പോഴിതാ, ഗെയിം ഓഫ് ത്രോൺസ് സീരിസിലെ കഥാപാത്രങ്ങൾക്ക് AI സഹായത്തോടെ ഇന്ത്യൻ രൂപം പകർന്നിരിക്കുകയാണ്.
ഇന്ത്യൻ ഡിസൈനർമാർ തയ്യാറാക്കിയ പരമ്പരാഗത വസ്ത്രങ്ങൾ ഇവർ അണിഞ്ഞിരുന്നെങ്കിൽ കഥാപാത്രങ്ങൾ എങ്ങനെ മാറുമായിരുന്നുവെന്ന് ഈ ചിത്രങ്ങൾ കാണിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പുറത്തെടുത്ത ഈ ചിത്രങ്ങൾ ജ്യോ ജോൺ മുള്ളൂർ എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. ഒരു പോസ്റ്റിൽ, ക്വീൻ ഡെയ്‌നറിസ്, ജോൺ സ്നോ, ആര്യ സ്റ്റാർക്ക് തുടങ്ങി നിരവധി കഥാപാത്രങ്ങൾ രാജകീയ ഇന്ത്യൻ വസ്ത്രത്തിൽ കാണപ്പെട്ടു. വളരെ മനോഹരമായിരുന്നു എന്നതാണ് ശ്രദ്ധേയം.
Read also: ‘ഓസ്‌കാറിന്റെ നിറവിൽ ‘ധാംകിണക്ക ധില്ലം’ പാട്ടും’- രസകരമായ വിഡിയോ പങ്കുവെച്ച് എം ജി ശ്രീകുമാർ
ഭാവനയെ കലയാക്കി മാറ്റുക എന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. AI ഇമേജ് ജനറേറ്റർ ഭാവനയെ ജീവസുറ്റതാക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അതിശയകരമായ കലയും ചിത്രങ്ങളും സൃഷ്ടിക്കുന്നു. AI-യുടെ ശക്തി ഉപയോഗിച്ച് ആർക്കും അവരുടെ സർഗ്ഗാത്മകത സാധ്യമാക്കാൻ സാധിക്കും.
Story highlights- GOT characters dressed in Indian attire