ഓസ്കാർ തിളക്കത്തിൽ ഇന്ത്യ; ആർആർആർ-നും ദ എലഫന്റ് വിസ്പറേഴ്സിനും പുരസ്കാരം
സിനിമാ ലോകത്തെ ഏറ്റവും വലിയ അവാർഡ് നിശയായ ഓസ്കാർ വേദിയിൽ ഇന്ത്യക്കും മിന്നുന്ന നേട്ടങ്ങൾ. 95-ാമത് ഓസ്കാർ അവാർഡുകൾ കഴിഞ്ഞ വർഷത്തെ ചലച്ചിത്രങ്ങളുടെയും നിർമ്മാണത്തിന്റെയും പിന്നിലെ മികച്ച പ്രതിഭകളെ ആദരിക്കുന്നു. ആർ ആർ ആർ ടീം (രാം ചരൺ, ജൂനിയർ എൻടിആർ, എസ്എസ് രാജമൗലി, കീരവാണി) അവരുടെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ചരിത്രം സൃഷ്ടിച്ച് പുരസ്കാരം ഉയർത്തി. മറുവശത്ത്, ഗുനീത് മോംഗയുടെ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള അവാർഡ് കൊണ്ടുവന്ന് ഇന്ത്യയ്ക്ക് അഭിമാനമായി.
കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത് ഗുനീത് മോംഗ നിർമ്മിച്ച ദ എലിഫന്റ് വിസ്പറേഴ്സ്, 95-ാമത് അക്കാദമി അവാർഡുകളിൽ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരം നേടി. വിഭാഗത്തിലെ മറ്റ് നാല് നോമിനികൾ ആയിരുന്നു ഹൗലൗട്ട്, ദി മാർത്ത മിച്ചൽ ഇഫക്റ്റ്, സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ്, ഹൗ ഡു യു മെഷർ എ ഇയർ? എന്നിവ. ഈ വിഭാഗത്തിൽ ഓസ്കാർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്സ്.
മുതുമല ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ എലിഫന്റ് വിസ്പറേഴ്സ്, തദ്ദേശീയരായ ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ്. ഡോക്യുമെന്ററി അവർക്കിടയിൽ വികസിക്കുന്ന ബന്ധത്തെ മാത്രമല്ല അവരുടെ ചുറ്റുപാടുകളുടെ പ്രകൃതി സൗന്ദര്യത്തെയും ആഘോഷിക്കുന്നു. ദ എലിഫന്റ് വിസ്പറേഴ്സ് 2022 ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ ജിമ്മി കിമ്മലാണ് ഓസ്കാർ അവതാരകനായി മൂന്നാം തവണയും എത്തിയത്.
Story highlights- Indian Films in oscar