തൂക്കം 45 കിലോ; ലോകത്തിലെ ഏറ്റവും ഭാരമുള്ള റാഡിഷ് വളർത്തിയെടുത്ത് ജപ്പാൻ കമ്പനി- വിഡിയോ
കേരളത്തിൽ അത്ര സുലഭമല്ലാത്ത ഒന്നാണ് റാഡിഷ്. പക്ഷേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവ വളരെ പ്രിയമുള്ളതാണ്. ഇവ ഓരോ സ്ഥലങ്ങൾക്കനുസരിച്ച് രുചിയിലും നിറത്തിലും അവ പാകമാകാൻ എടുക്കുന്ന ദൈർഘ്യത്തിലും വ്യത്യാസപ്പെടാം. ഒരു കാരറ്റ് പോലെ മാത്രമൊക്കെ വലിപ്പമുള്ളവയാണ് അവ.
എന്നാൽ ഇപ്പോൾ ഒരു റാഡിഷ് വളർച്ചകൊണ്ട് അത്ഭുതപ്പെടുത്തുകയാണ്. ഒരു ജാപ്പനീസ് കമ്പനിയിലെ ജീവനക്കാർ 101 പൗണ്ടും 1.8 ഔൺസും (45 കിലോയിലധികം) ഭാരമുള്ള ഒരു ഭീമൻ റാഡിഷ് വിളവെടുത്തതിന് ശേഷം ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.
ചെടികളിൽ നിന്നുള്ള സപ്ലിമെന്റുകളിലും വളങ്ങളിലും പ്രത്യേകം ശ്രദ്ധിക്കുന്ന മാൻഡ ഫെർമെന്റേഷൻ കമ്പനിയാണ് ഇതിനുപിന്നിൽ. ഭീമാകാരമായ റാഡിഷ് വളർത്താൻ അവർ സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുന്നു. ഈ വർഷം, ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ഈ റാഡിഷ് എക്കാലത്തെയും വലിയ വളർച്ച നേടി.
ഫെബ്രുവരി അവസാനത്തോടെ കമ്പനി 101 പൗണ്ടും 1.8 ഔൺസും ഭാരമുള്ള റാഡിഷ് വിളവെടുത്തതായി റെക്കോർഡ് കീപ്പിംഗ് ഓർഗനൈസേഷൻ പറഞ്ഞു.കമ്പനി മൂന്ന് മാസത്തിന് ശേഷമാണ് റാഡിഷ്വി ളവെടുക്കുന്നതെങ്കിലും, പുതിയ വിളവെടുപ്പ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുകയാണ്.
റാഡിഷിന്റെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് ഇൻസ്റ്റാഗ്രാമിൽ എഴുതി: “ജപ്പാനിലെ ഹിരോഷിമയിൽ 6 മാസം വളർന്നതിന് ശേഷമാണ് ഈ സൂപ്പർ റാഡിഷ് വിളവെടുത്തത്. ഇതിന് 113 സെന്റിമീറ്റർ ചുറ്റളവുണ്ട്, വേരിന്റെ നീളം 80 സെന്റിമീറ്ററാണ്. മണ്ട ഫെർമെന്റേഷൻ കമ്പനി, ലിമിറ്റഡ്, പുളിപ്പിച്ച ബൊട്ടാണിക്കൽ അസംസ്കൃത ചേരുവകളിൽ നിന്ന് പ്രത്യേക വളങ്ങൾ നിർമ്മിക്കുകയും എല്ലാ വർഷവും ഭീമാകാരമായ റാഡിഷ് വളർത്തുകയും ചെയ്യുന്നു..
Story highlights- Japanese company grows world’s heaviest radish