‘എന്റെ കൊച്ചുമുതലാളി..ശേ, അതല്ലല്ലോ?’; ഷീലയ്‌ക്കായി വീണ്ടും പ്രേംനസീറായി ജയറാം മാറിയപ്പോൾ- വിഡിയോ

March 20, 2023
jayaram imitates prem nazeer for sheela

മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം നേടിയ നടിയാണ് ഷീല. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. 20 വർഷത്തോളം സജീവമായിരുന്ന സിനിമാലോകത്തുനിന്നും 17 വർഷത്തെ ഇടവേളയെടുത്താണ് ഷീല മാറിനിന്നത്. ചിത്രത്തിൽ ഷീലയ്‌ക്കൊപ്പം ജയറാം പ്രധാന വേഷത്തിൽ എത്തിയിരുന്നു.

അനശ്വര നായകൻ പ്രേംനസീറിനെ അനുകരിക്കുന്നതിൽ കേമനാണ് ജയറാം. ഷീലയുടെ ഭാഗ്യജോഡിയുമായിരുന്നു പ്രേംനസീർ. ഇപ്പോഴിതാ, ഒരു ഫ്ലൈറ്റ് യാത്രക്കിടെ ഷീലയെ കണ്ടപ്പോൾ പ്രേംനസീറിനെ അനുകരിക്കുകയാണ് നടൻ. വളരെ രസകരമായ സംഭാഷണമാണ് ഇരുവരും തമ്മിൽ ഫ്ലൈറ്റിനുള്ളിൽ നടക്കുന്നത്.

മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച കലാകാരിയാണ് ഷീല. 1964 മുതൽ വെള്ളിത്തിരയിലെ നിറസാന്നധ്യമാണ് ഷീലാമ്മ, 80 കളിൽ മലയാള സിനിമയിലെ പ്രധാന നായികമാരിൽ ഒരാളായിരുന്ന ഷീലാമ്മ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെയാണ്.

അതേസമയം, ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ അതിഥിയായി എത്തിയപ്പോൾ ഒട്ടേറെ വിശേഷങ്ങൾ നടി പങ്കുവെച്ചിരുന്നു. മാസത്തിൽ 26 സിനിമകളിൽ പോലും അഭിനയിച്ച തിരക്കുകളിൽ നിന്നും മാറിനിന്നിരുന്നു ഒരുകാലത്ത് നടി.

ആ മാറിനിൽപ്പിന് രണ്ടു കാരണങ്ങളാണ് ഷീല പറയുന്നത്. ആദ്യത്തേത് മകൻ ആണെന്ന് നടി പറയുന്നു. മകനുണ്ടായപ്പോൾ കുട്ടിയുടെ വളർച്ചയും വീഴ്ചയും ഓരോ ഘട്ടങ്ങളും അടുത്തുനിന്നു കാണണം എന്ന തോന്നലുണ്ടായി എന്നും അതിനായി അഭിനയം മതിയാക്കി ഊട്ടിയിലേക്ക് പോകുകയായിരുന്നു എന്നും ഷീല പറയുന്നു. മകന്റെ പഠനം പൂർത്തിയാകുംവരെ ഒപ്പം നിന്ന് ഒരമ്മയുടേതായ കടമകളെല്ലാം അഭിനേത്രി എന്നതിൽ നിന്നും മാറിനിന്ന് നിർവഹിക്കാൻ ഷീലയ്ക്ക് സാധിച്ചു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

മറ്റൊരു കാരണം അത്രത്തോളം മടുത്തിട്ടായിരുന്നു എന്നാണ് നടി പറയുന്നത്. സിനിമയിൽ സജീവമായി തിരക്കിലായത് 1964 മുതലാണ്. പിന്നീട് എണ്പതുകളിലേക്ക് എത്തുംവരെ ഉറക്കംപോലുമില്ലാത്ത ഷൂട്ടിംഗ് തിരക്കായി. ഒരുദിവസം രണ്ടു സിനിമകളിൽ അഭിനയിച്ചു. ചെറിയ വേഷങ്ങളിൽ അല്ല, പ്രധാന വേഷങ്ങളിൽ തന്നെ. രാത്രിയേത്, പകലേത് എന്ന തിരിച്ചറിവുപോലുമില്ലാതെ അഭിനയിക്കേണ്ടി വന്നു. ഷൂട്ടിംഗ് തിരക്കുകൾ കാരണം ആളുകളെ പോലും കാണാനോ സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിൽ മടുത്താണ് അഭിനയം അവസാനിപ്പിച്ച് ഇടവേളയെടുത്തതെന്നും നടി പറയുന്നു. 

Story highlights- jayaram imitates prem nazeer for sheela