‘ഇത് പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന് എനിക്കറിയാം’- മാളവികയുടെ കുട്ടിക്കാല വിഡിയോ പങ്കുവെച്ച് കാളിദാസ്

March 20, 2023

മലയാള സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് മാളവിക തിളങ്ങിയത്. അഭിനയലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് മാളവിക. ‘മായം സെയ്‌തായ് പൂവേ..’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് മാളവിക വേഷമിട്ടിരിക്കുന്നത്. ഇന്ന് മാളവികയുടെ ജന്മദിനമാണ്. [kalaidas shares funny video of malavika jayaram]

ഈ പ്രത്യേക ദിനത്തിൽ മാളവികയുടെ കുട്ടിക്കാല വിഡിയോ ട്രോൾ രൂപത്തിൽ പങ്കുവെച്ചിരിക്കുകയാണ് സഹോദരൻ കാളിദാസ്. ഒരു അഭിമുഖം നീണ്ടുപോകുമ്പോൾ അസ്വസ്ഥയാകുന്ന മാളവികയെ വിഡിയോയിൽ കാണാം. ‘ഇന്ന് നിന്റെ പിറന്നാളാണ്..ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന് എനിക്കറിയാം, എന്നാൽ നിന്റെ ജന്മനായുള്ള ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിഡിയോയിൽ വ്യക്തമായി അത് കാണിച്ചിരിക്കുന്നു …നീ എല്ലാത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു ഒരു ദിവസം ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വിഡിയോയെ നീ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്, ചുരുക്കത്തിൽ ഇത് ഞങ്ങളുടെ ജീവിതമാണ് ! നമ്മെ കാത്തിരിക്കുന്ന ഇനിയും നിരവധി ഭ്രാന്തൻ സാഹസികതകളിലേക്ക്..’- കാളിദാസ് കുറിക്കുന്നു.

വിദേശത്ത് പഠനം പൂർത്തിയാക്കി എത്തിയ മാളവിക, ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മോഡലായി എത്തിയിരുന്നു. അടുത്തിടെ അഭിനയകളരിയിൽ പങ്കെടുക്കുന്ന മാളവികയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ സംഘടിപ്പിച്ച അഭിനയകളരിയിലാണ് മാളവിക പങ്കെടുത്തത്. തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയകളരിയിൽ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ‌ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ എന്നിവരടക്കമുള്ള പരിപാടിയിലാണ് മാളവികയും പങ്കെടുത്തത്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

 അതേസമയം സ്പോർട്സിൽ താത്പര്യമുള്ള മാളവിക അടുത്തിടെ കൊച്ചിയിൽ നടന്ന വനിത സെലിബ്രിറ്റി ഫുട്ബോൾ ലീഗിലും പങ്കെടുത്തിരുന്നു. എന്നാൽ താരത്തിന്റെ സിനിമ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

Story highlights- kalaidas shares funny video of malavika jayaram