പതിയെ പരിക്കിനെ അതിജീവിക്കുമ്പോൾ- ചിത്രം പങ്കുവെച്ച് കനിഹ

March 7, 2023

മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ. ഇപ്പോഴിതാ, ഷൂട്ടിങ്ങിനിടെ സംഭവിച്ച പരിക്കിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് നടി.

കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമത്തിലാണ് നടി. ‘ഈ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു!’ എന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് നടി പരിക്കിന്റെ ചിത്രം പങ്കുവെച്ചത്. ഒരാഴ്ച കഴിഞ്ഞു, ഇനി അഞ്ചാഴ്ച കൂടി എന്നും നടി കുറിക്കുന്നു. അതേസമയം, സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടി കനിഹ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ കനിഹ വേഷമിട്ടുകഴിഞ്ഞു. മലയാളത്തിലാണ് അധികവും ചിത്രങ്ങൾ.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ 

മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ.  അതേസമയം, കനിഹ അവസാനമായി വേഷമിട്ടത് ‘പാപ്പൻ’ എന്ന ചിത്രത്തിലാണ്. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.

Story highlights- kaniha about her accident