‘ദസറ’ ടീമിലെ 130 പേർക്ക് സ്വർണനാണയം സമ്മാനിച്ച് കീർത്തി സുരേഷ്
വിവിധഭാഷകളിൽ നിരവധി ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. തെലുങ്ക് സിനിമാലോകത്ത് മഹാനടി എന്ന സിനിമയിലൂടെ ശ്രദ്ധേയയായതാണ് കീർത്തി. ഇപ്പോഴിതാ, നാനിയ്ക്കൊപ്പം ദസറ എന്ന ചിത്രത്തിൽ വേഷമിടുകയാണ് നടി. മാർച്ച് 30 ന് റിലീസ് ചെയ്യാനിരിക്കുന്ന ദസറ ഏറെ പ്രതീക്ഷകളോടെയാണ് എത്തുന്നത്.
സിനിമയുടെ റിലീസിന് മുമ്പ് തന്നെ നടി കീർത്തി സുരേഷ് 10 ഗ്രാം വീതമുള്ള സ്വർണ്ണ നാണയങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സമ്മാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഷൂട്ടിംഗിന്റെ അവസാന ദിവസം കീർത്തി 130 നാണയങ്ങൾ ക്രൂവിന് സമ്മാനിച്ചു. 75 ലക്ഷത്തോളം വിലമതിക്കുന്ന സ്വർണ്ണനാണയങ്ങളാണ് നടി സമ്മാനിച്ചത്. ശ്രീകാന്ത് ഒഡേലയാണ് ദസറ സംവിധാനം ചെയ്തിരിക്കുന്നത്.
മുൻപും സെറ്റുകളിൽ നടി സമാനമായി സ്വർണ നാണയങ്ങൾ സമ്മാനിച്ച് വിസ്മയിപ്പിച്ചിരുന്നു. വിശാൽ നായകനായ ‘സണ്ടകോഴി’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായപ്പോഴാണ് മുൻപ് കീർത്തി സ്വർണ നാണയം സമ്മാനിച്ചത്. സംവിധായകനും നായകനും ഉൾപ്പടെ സെറ്റിലെ 150ഓളം ആളുകൾക്കാണ് ഒരു ഗ്രാം വീതമുള്ള സ്വർണ്ണ നാണയം താരം നൽകിയത്.
Read Also: രക്തസമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം, ഭക്ഷണകാര്യത്തിലും
തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മറ്റു ഭാഷകളിൽ ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘സർക്കാരു വാരി പാട്ട’ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു.
Story highlights- keerthy suresh gifts gold coins to dasara movie crew