ഭീഷ്‌മപർവ്വത്തിന്റെ ഒരു വർഷം; മമ്മൂട്ടി പങ്കുവെച്ച സ്റ്റിൽ ഏറ്റെടുത്ത് ആരാധകർ

March 4, 2023
Mammootty photot

കഴിഞ്ഞ വർഷം മാർച്ച് 3 നാണ് മമ്മൂട്ടി ചിത്രം ‘ഭീഷ്‌മപർവ്വം’ റിലീസിനെത്തിയത്. പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയായിരുന്നു. (Mammootty still from bheeshmaparvam)

ഭീഷ്‌മപർവ്വം റിലീസ് ചെയ്‌തിട്ട് ഇന്നലെ ഒരു വർഷം തികയുകയായിരുന്നു. ഇതിനോടനുബന്ധിച്ച് മമ്മൂട്ടി പങ്കുവെച്ച ചിത്രത്തിലെ ഒരു സ്‌റ്റില്ലാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഭീഷ്‌മപർവ്വത്തിന്റെ ഒരു വർഷം’ എന്ന് കുറിച്ച് കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്.

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്മപർവ്വം. നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മപര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്.

Read More: മുഖത്തിന്റെ ഒരുവശം കോടിപ്പോയി- ബെൽസ് പാൾസി അവസ്ഥ പങ്കുവെച്ച് മിഥുൻ രമേഷ്

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.

Story Highlights: Mammootty shares still from bheeshmaparvam