മുഖത്തിന്റെ ഒരുവശം കോടിപ്പോയി- ബെൽസ് പാൾസി അവസ്ഥ പങ്കുവെച്ച് മിഥുൻ രമേഷ്

March 4, 2023
midhun ramesh bulse palsi

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മിഥുൻ രമേശ്. ഫ്‌ളവേഴ്‌സ് ടി വിയിലെ കോമഡി ഉത്സവത്തിലൂടെയാണ് മിഥുൻ ആരാധകരെ സമ്പാദിച്ചത്. അവതാരകൻ എന്നതിന് പുറമെ ഒട്ടേറെ യാത്രകൾ ചെയ്യുന്ന വ്യക്തിയാണ് മിഥുൻ. ഇപ്പോഴിതാ, അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ രോഗാവസ്ഥയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് മിഥുൻ രമേഷ്.

മുഖം ഒരുവശത്തേക്ക് കോടിപ്പോയ അവസ്ഥയിലാണ് മിഥുൻ. തനിക്ക് ബെൽസ് പാൾസി എന്ന രോഗാവസ്ഥയാണ് എന്ന് മിഥുൻ രമേഷ് വിഡിയോയിലൂടെ വ്യക്തമാക്കി. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി എന്നാണ് മിഥുൻ വിഡിയോയിൽ പറയുന്നത്.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

നിങ്ങൾക്കെന്നെ കാണുമ്പോൾ മനസിലാകുന്നുണ്ടോ എന്നാണ് മിഥുൻ രമേഷ് ചോദിക്കുന്നത്. അതേസമയം, കുടുംബ സമേതമാണ് മിഥുൻ വിഡിയോകൾ ചെയ്യുന്നത്. പഠനസമയത്ത് തന്നെ സിനിമയിൽ സജീവമായ മിഥുൻ ജനപ്രിയനായത് കോമഡി ഉത്സവത്തിലൂടെയാണ്.

Story highlights- mithun ramesh suffers bells palsy