ഹിന്ദി മുതൽ മലയാളം വരെ- അഞ്ചു ഭാഷയിൽ ‘കേസരിയാ..’ പാടി പഞ്ചാബി ഗായകൻ
രൺബീർ കപൂറിറും ആലിയ ഭട്ടും നായികാനായകന്മാരായി വേഷമിടുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. മൂന്നു ഭാഗമായി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനുള്ള ഒരുക്കത്തിലാണ്. കേസരിയാ തേരാ എന്ന ഗാനം ഉയർത്തിയ ആവേശം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ, വിവിധ ഭാഷകളിൽ ഈ ഗാനം പാടി അമ്പരപ്പിക്കുകയാണ് ഒരു പഞ്ചാബി ഗായകൻ. (Man sings Brahmastra’s Kesariya in 5 different languages)
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അദ്ദേഹം ഗാനം ആലപിച്ചു. സ്നേഹദീപ് സിംഗ് കൽസി എന്നയാളാണ് വിഡിയോയിലുള്ളത്. ആനന്ദ് മഹീന്ദ്രയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. “മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കേസരിയ പാടുന്ന ഒരു പഞ്ചാബി പയ്യൻ. ദക്ഷിണേന്ത്യൻ ഭാഷകൾ എനിക്കറിയില്ല, പക്ഷേ അതിശയകരമായി തോന്നുന്നു. കൂടുതൽ ഭാഷകൾ പഠിക്കുന്നത് മനോഹരമായ കാര്യമാണ്. അവൻ ആരാണെന്ന് ആർക്കെങ്കിലും അറിയാമോ?’ നഎന്നാണ് വിഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചത്.
A Punjabi lad singing Kesariya in Malayalam, Tamil, Kannada, Telugu and Hindi. I don’t know how well as I don’t know southern languages but sounds fabulous. Learning more languages is a beautiful thing. Anyone knows who is he? #IncredibleIndia pic.twitter.com/dCJKiOd3JZ
— Satbir Singh (@thesatbir) March 16, 2023
കേസരിയയെ ആർജിത് സിങാണ് ആലപിച്ചിരിക്കുന്നത്. പ്രീതം സംഗീതം നൽകിയിരിക്കുന്നു. അമിതാഭ് ഭട്ടാചാര്യയാണ് വരികൾ എഴുതിയത്. രൺബീറും ആലിയയും തമ്മിലുള്ള പ്രണയത്തെ കേന്ദ്രീകരിച്ചുള്ള പ്രണയഗാനമാണ് കേസരിയാ. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര: ഒന്നാം ഭാഗം – ശിവ’ മികച്ച അഭിപ്രായം നേടിയിരുന്നു.
സ്റ്റാർ സ്റ്റുഡിയോസ്, ധർമ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിച്ച ബ്രഹ്മാസ്ത്ര ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ഒരുക്കിയിരിക്കുന്നു. അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ്, നാഗാർജുന അക്കിനേനി തുടങ്ങിയവരുടെ ഒരു മികച്ച താരനിരയുണ്ട് ചിത്രത്തിൽ.
Story highlights- Man sings Brahmastra’s Kesariya in 5 different languages