സുഖം പ്രാപിച്ചുവരുന്നു..- ബെൽസ് പാൾസിയെ അതിജീവിച്ച് മിഥുൻ രമേഷ്
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മിഥുൻ രമേശ്. ഫ്‌ളവേഴ്‌സ് ടി വിയിലെ കോമഡി ഉത്സവത്തിലൂടെയാണ് മിഥുൻ ആരാധകരെ സമ്പാദിച്ചത്. അവതാരകൻ എന്നതിന് പുറമെ ഒട്ടേറെ യാത്രകൾ ചെയ്യുന്ന വ്യക്തിയാണ് മിഥുൻ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മിഥുൻ തനിക്ക് ബെൽസ് പാൾസി രോഗാവസ്ഥ ഉണ്ടായതായി അറിയിച്ചത്. ഇപ്പോഴിതാ, രോഗം ഭേദമായി ഡിസ്ചാർജ് ആയിരിക്കുകയാണ് മിഥുൻ. [mithun ramesh recovering from bells palsy]
‘കുറച്ച് നാളത്തെ ചികിത്സയ്ക്കു ശേഷം ഇന്ന് ആശുപത്രിയിൽ നിന്നും ഇന്ന് ഡിസ്ചാർജ് ആവുകയാണ്. തിരുവനന്തപുരത്ത് കുറച്ച് ദിവസം കൂടി ഫിസിയോതെറാപ്പി നടത്തണം’. പൂർണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും മിഥുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.ഒപ്പം തനിക്കായി പ്രാർത്ഥിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്ത ആരാധകർക്കും അദ്ദേഹം നന്ദിയും പറഞ്ഞു.
മുഖം ഒരുവശത്തേക്ക് കോടിപ്പോയ അവസ്ഥയിലായിരുന്നു മിഥുൻ. തനിക്ക് ബെൽസ് പാൾസി എന്ന രോഗാവസ്ഥയാണ് എന്ന് മിഥുൻ രമേഷ് വിഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ് എന്നും വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി എന്നുമാണ് മിഥുൻ വിഡിയോയിൽ പറയുന്നത്.
Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ
നിങ്ങൾക്കെന്നെ കാണുമ്പോൾ മനസിലാകുന്നുണ്ടോ എന്നാണ് മിഥുൻ രമേഷ് ചോദിക്കുന്നത്. അതേസമയം, കുടുംബ സമേതമാണ് മിഥുൻ വിഡിയോകൾ ചെയ്യുന്നത്. പഠനസമയത്ത് തന്നെ സിനിമയിൽ സജീവമായ മിഥുൻ ജനപ്രിയനായത് കോമഡി ഉത്സവത്തിലൂടെയാണ്.
Story highlights- mithun ramesh recovering from bells palsy