മോഹൻലാലിൻറെ സംവിധാനത്തിൽ പ്രണവ്; ‘ബറോസ്’ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ ഏറ്റെടുത്ത് ആരാധകർ

March 23, 2023
Mohanlal and pranav in barroz location

നടൻ മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ബറോസ്.’ ബറോസിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‌ത ജിജോയാണ് ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. (Mohanlal directing pranav in barroz)

ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് പുറത്തു വന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ‘ബറോസ്’ ലൊക്കേഷനിൽ പ്രണവ് മോഹൻലാലിന് നിർദേശങ്ങൾ നൽകുന്ന സംവിധായകൻ കൂടിയായ മോഹൻലാലിൻറെ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവ് ചിത്രത്തിലുണ്ടെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ഒരു പക്ഷേ സഹ സംവിധായകനായിട്ടായിരിക്കാം പ്രണവ് ചിത്രത്തിന്റെ ഭാഗമാവുകയെന്നാണ് പ്രേക്ഷകർ ഊഹിച്ചിരുന്നത്. എന്നാൽ താരം ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് ഇതോടെ ഉറപ്പാവുകയാണ്.

മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരുന്നു. ഷൂട്ട് ചെയ്ത പല സീനുകളും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്‌താണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂർത്തിയായത്.

Read More: ബറോസിന് പായ്‌ക്കപ്പ്, ചിത്രം പങ്കുവെച്ച് മോഹൻലാൽ; പ്രണവ് അരങ്ങിലോ അണിയറയിലോ എന്ന് ആരാധകർ

അതേ സമയം നേരത്തെ മുതൽ തന്നെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും മോഹൻലാൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അതൊക്കെ ആരാധകരും പ്രേക്ഷകരും വലിയ രീതിയിൽ ഏറ്റെടുത്തിട്ടുമുണ്ട്. മോഹൻലാൽ പങ്കുവെച്ച ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Story Highlights: Mohanlal directing pranav in barroz