വരുന്നു മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം; ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്

March 10, 2023
Mohanlal in vrishabha

ഏറെ പ്രതീക്ഷയുണർത്തുന്ന സിനിമകളാണ് മോഹൻലാലിന്റേതായി ഇനി വരാനിരിക്കുന്നവയൊക്കെ. അതിൽ പ്രേക്ഷകർ വലിയ ആകാംക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് ‘വൃഷഭ.’ നിരവധി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമ നന്ദ കിഷോറാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നാണ് അറിയാൻ കഴിയുന്നത്. അധികം വൈകാതെ വൃഷഭയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. (Mohanlal’s new movie)

അതേ സമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയുടെ പ്രശസ്‌തി അന്താരാഷ്ട്ര തലങ്ങളിൽ എത്തിച്ച കലാകാരന്മാരാണ് ഇരുവരും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ രാജസ്ഥാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മോഹൻലാൽ തന്നെയാണ് നേരത്തെ ചിത്രത്തെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.”- ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Read More: രോമാഞ്ചം സംവിധായകനൊപ്പം ഫഹദ് ഫാസിൽ- പുതിയ ചത്രത്തിന് തുടക്കമായി

വാലിബന്റെ ഷൂട്ടിങ്ങിന് ശേഷം ജീത്തു ജോസഫ് ചിത്രം റാമിന്റെ രണ്ടാം ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യും. മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ പാരീസ്, ലണ്ടൻ അടക്കമുള്ള യൂറോപ്യൻ നഗരങ്ങളിലെ ഷൂട്ടിങ്ങാണ് ഇനി ബാക്കിയുള്ളത്.

Story Highlights: Mohanlal’s pan indian movie vrushabha scripting completed