വനിതാ ദിനത്തിൽ ട്വന്റിഫോറിനും ഫ്ളവേഴ്സിനുമൊപ്പം പിങ്ക് മിഡ്നൈറ്റ് മാരത്തോണിൽ പങ്കെടുക്കാം..
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുന്നതിനുള്ള ഒരു ദിനമായി ഇത് അടയാളപ്പെടുത്തുന്നു. ‘DigitALL: ലിംഗസമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും’ എന്ന വിഷയത്തിലാണ് ഈ വർഷം വനിതാദിനം അടയാളപ്പെടുത്തുന്നത്. ഈ വനിതാ ദിനത്തിൽ കൊച്ചിയിലെ പാതകളിൽ ട്വന്റിഫോറിനും ഫ്ളവേഴ്സിനുമൊപ്പം ഒരു പുതുചരിത്രം രചിക്കാൻ നിങ്ങൾക്കും പങ്കാളികളാകാം.
സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മാർച്ച് 7ന് പിങ്ക് മിഡ്നൈറ്റ് മാരത്തോൺ ഒരുക്കുകയാണ് ട്വന്റിഫോറും ഫ്ലവേഴ്സും. നിങ്ങൾ വയ്ക്കുന്ന ഓരോ ചുവടുകളിലൂടെയും നിർധനരായ 84 വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ്. വനിതകളുടെ കരുത്ത് തെളിയിക്കുന്നതിനൊപ്പം ഇത്തരത്തിൽ ഒരു പ്രവർത്തനത്തിലും നിങ്ങൾക്ക് ഭാഗമാകാം.
വനിതാ ദിനത്തിന്റെ തലേദിവസം രാത്രിയിലാണ് പിങ്ക് മിഡ്നൈറ്റ് മാരത്തോൺ സംഘടിപ്പിക്കുന്നത്. രാത്രി 10.30ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും മാരത്തോൺ ആരംഭിക്കും. അവിടെനിന്നും ഹൈക്കോടതി ജംഗ്ഷൻ വരെ നീളുന്ന 5 കിലോമീറ്റർ ദൂരമാണ് മാരത്തോൺ നടക്കുന്നത്. ഇതിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. അതോടൊപ്പം പങ്കെടുക്കുന്നവർക്ക് ടീഷർട്ടും സർട്ടിഫിക്കറ്റും ലഭിക്കും.
രജിസ്റ്റർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Story highlights- pink midnight marathon