ചോളന്മാർ വീണ്ടും വരുന്നു- ‘പൊന്നിയിൻ സെൽവൻ 2’ ട്രെയ്‌ലർ

March 31, 2023
ponniyin selvan 2 trailer

മണിരത്‌നത്തിന്റെ ഇതിഹാസ സിനിമയായ ‘പൊന്നിയിൻ സെൽവൻ 2’ന്റെ ട്രെയിലർ ബുധനാഴ്ച രാത്രി പുറത്തിറങ്ങി. കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്ററായ പൊന്നിയിൻ സെൽവൻ 1 ന്റെ തുടർച്ചയാണ് ഇത്. കൂടാതെ ചോള സാമ്രാജ്യത്തിന്റെ ഇതിഹാസ ഭരണാധികാരി രാജ രാജ ഒന്നാമന്റെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയപ്പോൾ ഭൂരിഭാഗം പ്രശംസകളും നേടിയത് ഐശ്വര്യ റായ് ആണ്.

പൊന്നിയിൻ സെൽവനിൽ, ചോളന്മാർക്കെതിരെ തന്ത്രം മെനയുകയും ചക്രവർത്തിയുടെ മകനും അനന്തരാവകാശിയുമായ ആദിത്യ കരികാലനെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്യുന്ന നന്ദിനി എന്ന കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുന്നു. ആദ്യ ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റി. രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലും ഐശ്വര്യയാണ് താരം.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

തമിഴ് സാഹിത്യത്തിലെ ക്ലാസിക് ആയി കണക്കാക്കപ്പെടുന്ന കൽക്കിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ നിർമ്മിച്ചിരിക്കുന്നത്. ജയം രവി, വിക്രം, കാർത്തി, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ശോഭിത ധൂലിപാല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. എആർ റഹ്മാൻ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു. രണ്ടാംഭാഗം ഏപ്രിൽ 28 ന് റിലീസ് ചെയ്യും. ആദ്യ ഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു, ലോകമെമ്പാടും 500 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയിരുന്നു.

Story highlights- ponniyin selvan 2 trailer