“തെക്ക് തെക്ക് തെക്കേപ്പാടം..”; മനസ്സിന് തണുപ്പ് പകരുന്ന യേശുദാസിന്റെ ഗാനവുമായി വേദിയിൽ ശ്രീഹരിക്കുട്ടൻ

March 18, 2023
Sreehari on flowers top singer

അതിശയകരമായ ആലാപന മികവാണ് പാട്ടുവേദിയിൽ ശ്രീഹരി കാഴ്ച്ചവെയ്ക്കുന്നത്. മൂന്നാം സീസണിലെ ഏറ്റവും മികച്ച പാട്ടുകാരുടെ കൂട്ടത്തിലാണ് ശ്രീഹരിയുടെ സ്ഥാനം. ഇപ്പോൾ ഈ കൊച്ചു ഗായകന്റെ ഒരു പ്രകടനം ഏറെ ശ്രദ്ധേയമാവുകയാണ്. അതിമനോഹരമായ ആലാപനത്തിലൂടെ വേദിയുടെ കൈയടി ഏറ്റുവാങ്ങുകയാണ് ശ്രീഹരി. (Sreehari sings yesudas song on flowers top singer)

മമ്മൂട്ടി നായകനായ ‘എഴുപുന്നതരകൻ ’ എന്ന ചിത്രത്തിലെ “തെക്ക് തെക്ക് തെക്കേപ്പാടം..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീഹരി ആലപിച്ചത്. വിദ്യാസാഗർ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ശ്രീഹരി ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. വലിയ പ്രശംസയാണ് ഈ കുഞ്ഞു ഗായകന് പാട്ടുവേദിയിലെ വിധികർത്താക്കൾ നൽകുന്നത്.

അതേ സമയം കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.

Read More: ‘മറന്നു കിടന്ന ചില പഴയ പാട്ടുകളിലൂടെ ടോപ് സിംഗറിലെ കുട്ടി ഗായകർ പകരുന്ന ആശ്വാസം..’; ശ്രദ്ധനേടി ശാരദക്കുട്ടിയുടെ കുറിപ്പ്

അതിശയകരമായ ആലാപനത്തിനൊപ്പം കൊച്ചു ഗായകരുടെ കളി ചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: Sreehari sings a beautiful yesudas song on flowers top singer stage