‘സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി’- ഇത് ഭൂമിയിലെ മനോഹരമായ ഒരിടം- വിഡിയോ
യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് അപൂര്‍വ്വ അനുഭവങ്ങള്‍ സമ്മാനിയ്ക്കുന്ന ഒരു ഇടമുണ്ട്. പേര് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുമെങ്കിലും ഈയിടം വിസ്മയക്കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിയ്ക്കുന്നത്. പറഞ്ഞു വരുന്നത് ഓസ്ട്രിയയിലെ ഒരു ആകാശ ഗോവണിയെക്കുറിച്ചാണ്.
വയ ഫെറാറ്റ എന്നാണ് ഈ ഗോവണിയുടെ പേര്. സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഗോവണി എന്നും ഇവിടം അറിയപ്പെടുന്നു. രണ്ട് മലകള്‍ക്കിടയിലാണ് ഈ ഗോവണി. കാഴ്ചയില്‍ ആകശത്തേയ്ക്ക് നടന്നു കയറുന്നതുപോലെ തോന്നും. ഓസ്ട്രിയയിലെ ഗോസൗകം പര്‍വ്വത നിരകള്‍ക്കിടയിലൂടെയാണ് ഇത്തരത്തിലൊരു ഗോവണി ഒരുക്കിയിരിക്കുന്നത്. 140 അടി നീളമുണ്ട് ഗോവണിക്ക്. ഗോവണിയിലൂടെ നടന്നുകയറിയാല് 2296 അടി ഉയരത്തിലുള്ള പര്വ്വതഭാഗത്തേയ്ക്ക് എത്താം. ചുറ്റും സുന്ദരമായ മലനിരകളുടെ അപൂര്‍വ്വ കാഴ്ച.
ഉരുക്ക് കേബിളുകളും പടികളും നങ്കൂരങ്ങളുമൊക്കെ ഉപയോഗിച്ചുകൊണ്ടാണ് സ്വര്‍ഗത്തിലേയ്ക്കുള്ള ഈ ഗോവണി തയാറാക്കിയിരിക്കുന്നത്. ഗോവണിയിലൂടെ നടന്നാല്‍ മൂന്ന് മണിക്കൂറോളം സമയമെടുക്കും പര്‍വ്വതനിരയുടെ മുകളിലെത്താന്‍. എന്നാല്‍ കുത്തനെയുള്ള ഗോവണിപ്പടിയിലൂടെയുള്ള യാത്ര പരിചയസമ്പന്നരായ സഞ്ചാരികള്‍ക്ക് പോലും വെല്ലുവിളി നിറഞ്ഞതാണ്.
സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി യാത്രയ്ക്ക് രണ്ട് ഘട്ടമുണ്ട്. ഗാബ്ലോന്‍സര്‍ ഹുട്ടില്‍ നിന്നാണ് യാത്രയുടെ ആരംഭം. 1919 മീറ്റര്‍ ഉയരത്തിലുള്ള ലിറ്റില്‍ ഡോണെര്കോഗലേയ്ക്കും 2055 മീറ്റര്‍ ഉയരെയുള്ള ഗ്രേറ്റ് ഡോണെര്കോഗലിലേയ്ക്കും ഈ ആകാശഗോവണിയിലൂടെ നടന്നുകയറാം. ഏറ്റവും ഉയരത്തിലെത്തിയാല്‍ സ്വര്‍ഗതുല്യമായ കാഴ്ചാനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് ലഭിയ്ക്കുന്നത്. അതുകൊണ്ടാണ് ഈ ഗോവണി സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി എന്നു അറിയപ്പെടുന്നതും.
Read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ
ആല്‍പൈന്‍ പര്‍വ്വതാരോഹകനായിരുന്ന പോള്‍ പ്ര്യൂബ് ആണ് അത്യപൂര്‍വ്വമായ ഈ സഞ്ചാരപാത ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍1 913-ല്‍ ഗോസൗകം പര്‍വ്വത ശിഖിരത്തില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് അപൂര്‍വ്വ അനുഭവങ്ങള്‍ സമ്മാനിയ്ക്കുന്നു ഈ ഗോവണി.
Story Highlights- Stairway To Heaven In Austria