ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയായി- ചിത്രങ്ങൾ

March 18, 2023

മലയാളികളുടെ പ്രിയനടിയാണ് ആശ ശരത്ത്. നടിയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലും ആശ ശരത്ത് സജീവമാണ്. ഇപ്പോഴിതാ, ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതരായിരിക്കുകയാണ്. മെക്കാനിക്കൽ എഞ്ചിനിയറായ ഉത്തരയുടെ വരൻ ആദിത്യനാണ്. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്ണൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.

താരസമ്പന്നമായാണ് ഉത്തരയുടെ വിവാഹം നടന്നത്. ആശ ശരത്തിനു പിന്നാലെ മകൾ ഉത്തരയും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു. സൗന്ദര്യ മത്സരത്തിൽ മകൾ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷവും മകളുടെ വിവാഹ നിശ്ചയ വിശേഷങ്ങളുമെല്ലാം ആശ ശരത്ത് പങ്കുവെച്ചിരുന്നു. യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്‌സിൽ മകൾ ഉത്തര ബിരുദാനന്തര ബിരുദം നേടിയ വിശേഷം അടുത്തിടെ ആശ പങ്കുവെച്ചിരുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. പരിശീലനം സിദ്ധിച്ച ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് നടി. ദൃശ്യം എന്ന സിനിമയിലെ ഗീത പ്രഭാകർ എന്ന വേഷമാണ് ആശ ശരത്തിന് നിർണായക വഴിത്തിരിവായത്. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നടി ഇതിനോടകം വേഷമിട്ടുകഴിഞ്ഞു. ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ഖെദ്ദ എന്ന സിനിമയിൽ ആശ ശരത്തിനൊപ്പം മകൾ ഉത്തര വേഷമിട്ടിരുന്നു.

Story highlights- uthara sharath got married