യുവരാജാവ് ആദിത്യ കരികാലനായി വിക്രത്തിന്റെ രൂപാന്തരം; വിഡിയോ പങ്കുവെച്ച് പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കൾ

March 24, 2023
Vikram in ponniyin selvan

ചരിത്ര വിജയമാണ് പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം നേടിയത്. 2022 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു മണി രത്നം ഒരുക്കിയ ചിത്രം. റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് ഒടിടിയിൽ റിലീസ് ചെയ്‌തപ്പോഴും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. (Vikram as Adithya karikalan)

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ആദിത്യ കരികാലനെ അവതരിപ്പിച്ചത് സൂപ്പർ താരം വിക്രമായിരുന്നു. ഇപ്പോൾ കഥാപാത്രമായി വിക്രം മാറിയതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോയാണ് ശ്രദ്ധേയമാവുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Read More: ഇതൊരു ഫാൻ ഗേൾ മൊമന്റ്..- തലൈവർക്കൊപ്പം അപർണ ബാലമുരളി

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Story Highlights: Vikram as aditya karikalan making video