വളർത്തുനായയ്‌ക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്ന യുവതി- ഹൃദ്യമായ കാഴ്ച പങ്കുവെച്ച് റെയിൽവേ മന്ത്രി

March 17, 2023

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്.  നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും. 

ഇപ്പോഴിതാ, വളർത്തുനായയ്‌ക്കൊപ്പം ട്രെയിനിൽ സഞ്ചരിക്കുന്ന യുവതിയുടെ വിഡിയോ ശ്രദ്ധേയമാകുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വളർത്തുനായയ്‌ക്കൊപ്പം യാത്ര ചെയ്യുന്ന ഒരു സ്ത്രീയുടെ മനോഹരമായ വിഡിയോ ട്വിറ്ററിൽ പങ്കിട്ടത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും ഈ വിഡിയോ സജീവമായിക്കഴിഞ്ഞു.

സിദ്ധാർത്ഥ് ബക്കറിയയാണ് ട്വിറ്ററിൽ ഈ വിഡിയോ ആദ്യം പങ്കുവെച്ചത്. പിന്നീട് അശ്വിനി വൈഷ്ണയും ഇത് റീട്വീറ്റ് ചെയ്തു. ഒരു സ്ത്രീ തന്റെ വളർത്തുനായയ്‌ക്കൊപ്പം ബെർത്തിൽ ഉറങ്ങുന്നതാണ് വിഡിയോയിലുള്ളത്. ട്രെയിൻ യാത്ര ആസ്വദിക്കുന്ന തന്റെ നായയെ വിഡിയോയിൽ കാണിക്കുന്നതിനായി യുവതി പുതപ്പ് മാറ്റുന്നു. യാത്രയ്ക്കിടയിൽ സുഖനിദ്രയിലാണ് കക്ഷി.

Read Also: ഉറക്കമില്ലായ്മ വെല്ലുവിളിയാകുമ്പോൾ- ഇന്ന് ലോക ഉറക്കദിനം..

അതേസമയം, അടുത്തിടെ ഒരു വളർത്തുനായ രോഗം മൂർച്ഛിച്ച് നിലത്ത് വീണ് സ്വയം തലയിടിപ്പിക്കുന്ന യുവതിയെ സംരക്ഷിക്കുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു. വൈറലായ വിഡിയോയിൽ, ഒരു സ്ത്രീക്ക് അപസ്മാരം പിടിപെടുന്നത് കാണാം. അവർ കുഴഞ്ഞുവീഴുകയും തല നിലത്ത് ഇട്ട് അടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കുന്ന അപകടം മനസ്സിലാക്കിയ നായ ആദ്യം സ്ത്രീയെ തടയാൻ ശ്രമിക്കുന്നു. അത് ഗുണകരമാകുന്നില്ലെന്ന് കണ്ടപ്പോൾ ഉടമയുടെ തലയ്ക്ക് താഴെയായി ഒരു തലയണയായി കിടക്കുകയാണ് നായ. അങ്ങനെ യുവതി ഗുരുതരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായാണ് വിഡിയോ പകർത്തിയത്.

Story highlights- woman travelling on train with her pet dog