‘എനിക്കും രണ്ട് കുട്ടികളുണ്ട്’- വിമാനത്താവളത്തിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീയുടെ ബാഗുകൾ ചുമക്കാൻ സഹായിച്ച് നടൻ അജിത്- ഹൃദ്യമായ കുറിപ്പ്

April 17, 2023

തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയനായ താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. സ്‌ക്രീൻ പ്രസൻസും ആകർഷകമായ പ്രകടനവും മാത്രമല്ല, അജിത് ജനപ്രിയനാകുന്നത്. കനിവാർന്ന പ്രവർത്തനങ്ങളിലൂടെയും എളിമയിലൂടെയുമൊക്കെയാണ്. ഇപ്പോഴിതാ, അത്തരത്തിൽ അജിത്തിന്റെ ലാളിത്യം വെളിപ്പെടുത്തിയ ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

10 മാസം പ്രായമുള്ള കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതി ലണ്ടൻ എയർപോർട്ടിൽ വെച്ച് അജിത്തിനെ കണ്ടുമുട്ടിയ സന്തോഷം അവരുടെ ഭർത്താവ് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ്. കൈക്കുഞ്ഞുമായി നിൽക്കുന്ന യുവതിയുടെ ബാഗുകൾ ചുമക്കാൻ അജിത് സഹായിക്കുകയും അവർ സുഖമായി ക്യാബിനിൽ എത്തിയെന്ന് ഉറപ്പാക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് യുവതിയുടെ ഭർത്താവ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു, അതിൽ അജിത്തിന്റെ ദയയുള്ള പെരുമാറ്റത്തെ പ്രശംസിച്ചിരിക്കുന്നു. അജിത്തിനൊപ്പം ഭാര്യ ഒരു ചിത്രം ക്ലിക്കുചെയ്‌തതായും അവളുടെ ബാഗുകൾ വിമാനത്തിന്റെ ക്യാബിനിൽ ശരിയായി എത്തിയെന്നു അജിത് ഉറപ്പുവരുത്തിയതായും പോസ്റ്റിൽ അദ്ദേഹം വെളിപ്പെടുത്തി. യുവതിയെ സഹായിക്കാൻ ക്യാബിൻ ക്രൂവിനോടും അദ്ദേഹം പറഞ്ഞു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ബാഗ് ചുമക്കുന്നതിനെ യുവതി എതിർത്തപ്പോൾ ‘കുഴപ്പമില്ല, എനിക്ക് രണ്ട് കുട്ടികളുണ്ട്, അത് എങ്ങനെയാണെന്ന് എനിക്കറിയാം’ എന്ന് അദ്ദേഹം പറഞ്ഞതായി പോസ്റ്റിൽ കുറിക്കുന്നു.

Story highlights- Ajith Kumar helps woman travelling with a toddler