നൂറ്റിനാലാം വയസിലും കലയെ നെഞ്ചോടു ചേർത്ത് കണ്ഠൻ ആശാൻ; കോമഡി ഉത്സവ വേദിയിൽ എത്തിയ അതുല്യ കലാകാരൻ

April 4, 2023

കലയെ പ്രണയിക്കുന്നവർക്കും ആരാധിക്കുന്നവർക്കും എന്നും മികച്ച അവസരങ്ങളാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ വേദി ഒരുക്കുന്നത്. തന്റെ കഴിവ് കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച ഒരു അനുഗ്രഹീത കലാകാരനെ കോമഡി ഉത്സവം 3 യുടെ വേദി മലയാളക്കരയ്ക്ക് പരിചയപ്പെടുത്തുകയാണ്. കഴിവ് കൊണ്ട് മാത്രമല്ല, പ്രായം കൊണ്ടും വ്യത്യസ്തനാവുകയാണ് ശ്രീ കണ്ഠൻ രാമൻ എന്ന പ്രതിഭ. നൂറ്റിനാലാം വയസിലും കലയെ നെഞ്ചോടു ചേർത്ത് പിടിക്കുകയാണ് ഈ കലാകാരൻ.

1920ൽ രാമൻ – മാണിക്യ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനായി കൊല്ലം ജില്ലയിൽ ഇളമാട് എന്ന ഗ്രാമത്തിലായിരുന്നു ഈ കലാകാരന്റെ ജനനം. ഏഴാം വയസു മുതൽ ചെണ്ടമേളം അഭ്യസിച്ച ഇദ്ദേഹം പത്താം വയസിൽ അരങ്ങേറ്റം കുറിച്ചു. തന്റെ നൂറ്റിനാലാം വയസിലും ചെണ്ടയിലെ താളങ്ങളും ഭക്തിഗാനങ്ങളും കുത്തിയോട്ടം കളിയും കോൽക്കളിയും പുരാണകഥകളുമെല്ലാം ഈ കലാകാരനു മനഃപാഠമാണ്. തന്റെ അറിവ് യുവ തലമുറയ്ക്ക് പകർന്നു നൽകിക്കൊണ്ട് നാട്ടുകാരുടെ പ്രിയപ്പെട്ട കണ്ഠനാശാൻ ആയി മാറി ഇദ്ദേഹം.

Read Also: അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥമന്ദിരത്തിൽ എത്തിപ്പെട്ടു; ഒരു ട്രെയിൻ യാത്രയിൽ മാറിമറിഞ്ഞ ജയസൂര്യയുടെ ജീവിതം- വിഡിയോ

പ്രായത്തിന്റെ അവശതകളെ മറികടന്ന് വിധികർത്താക്കളെയും ആരാധകരെയും പൊട്ടിചിരിപ്പിച്ചും ചിന്തിപ്പിച്ചും ഈ കലാകാരൻ പ്രേക്ഷക മനസ്സിൽ ഇടം നേടി. ഇതിനോടകം തന്നെ നിരവധി മേളപ്രതിഭകളെയും ഗായകരെയും കേരളത്തിനകത്തും പുറത്തുമായി ഇദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

Story highlights- amazing performance by ana artist aged 101