‘മമ്മിയ്ക്ക് ആരോടെങ്കിലും ലൗ തോന്നിയിട്ടില്ലേ..?’- ചിരിനിറച്ച് ‘അനുരാഗം’ ടീസർ

April 10, 2023

ഒട്ടേറെ പ്രണയചിത്രങ്ങളാണ് മലയാള സിനിമയിൽ റിലീസിന് ഒരുങ്ങുന്നത്. അതിലൊന്നാണ് പ്രണയവും നർമവും നിറച്ച് ഒരുക്കിയ ‘അനുരാഗം’. ചിത്രത്തിന്റെ ടീസർ പ്രേക്ഷരിലേക്ക് എത്തി. ലക്ഷ്മിനാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ ചേർന്ന് നിർമ്മിച്ച് ഷഹദ് നിലമ്പൂർ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ‘അനുരാഗം’. ചിത്രം ഈ വരുന്ന മെയ് 5 ന് തിയേറ്ററുകളിൽ എത്തും.

വൺവേ പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ച് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വിൻ ജോസാണ്. ‘ക്വീൻ’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസിനൊപ്പം, ഗൗതം വാസുദേവമേനോൻ, ജോണിആന്റണി, ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ പ്രിയ നായികമാരായ ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷൻ കൂടാതെ മൂസി , ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read also:ഗൗരവക്കാരൻ സ്റ്റേഷൻ മാസ്റ്റർ; കൗതുകമുണർത്തി മികാൻ എന്ന ക്യാറ്റ് മാസ്റ്റർ

നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ‘ചില്ല് ആണേ’,’എതുവോ ഒണ്ട്രു ‘ എന്നീ ഗാനങ്ങൾ യൂട്യൂബിൽ മില്യൺ കണക്കിന് പ്രേക്ഷകാരുമായി ട്രെൻഡിംഗ് ആയിരുന്നു. മാത്യു, ദിലീഷ് പോത്തൻ,ധ്യാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പ്രകാശൻ പറക്കട്ടെ’ എന്ന ഹിറ്റ് ചിത്രമാണ് നേരത്തെ ഷഹദിന്റെതായി പ്രദർശനത്തിനെത്തിയത്. സുരേഷ് ഗോപിയാണ് ഛായാഗ്രാഹകൻ. സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് മിക്സിങ് ഫസൽ എ ബക്കർ,സ്റ്റിൽസ് ഡോണി സിറിൽ, പിആർഒ: വൈശാഖ് സി. വടക്കേവീട്, എ .എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.

Story highlights- anuragam teaser