തുർക്കി നഗരത്തിന്റെ മനോഹാരിതയിൽ സുന്ദരിയായി അനു സിത്താര; ശ്രദ്ധനേടി ചിത്രങ്ങൾ

April 13, 2023

ശാലീനത തുളുമ്പുന്ന, മലയാള തനിമ കാത്തു സൂക്ഷിക്കുന്ന നടി എന്ന വിശേഷണം ഇപ്പോൾ അനു സിത്താരയ്ക്ക് സ്വന്തമാണ്. മലയാള സിനിമ പ്രേമികളുടെ പ്രിയ നടിയാണ് അനു സിത്താര. നിരവധി മലയാള സിനിമയുടെ ഭാഗമായ താരം മലയാളത്തിലെ മികച്ച യുവ നടിമാരിൽ ഒരാളാണ്. ഇപ്പോൾ ഇസ്താംബുൾ ,തുർക്കി യാത്രയിലാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ഏറെ ജനശ്രദ്ധ നേടുകയാണ്. [anusithara turkey travel video ]

തുർക്കി നഗരത്തിലൂടെ മഴയിൽ കുട ചൂടി നടക്കുന്ന അനുവിന്റെ ചിത്രങ്ങൾ നടി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചത്. തുർക്കി സ്വദേശികളെപ്പോലെ വസ്ത്രം ധരിച്ചു തെരുവിലൂടെ നടക്കുന്ന അനുവിന്റെ ചിത്രം പകർത്തിയത് ഭർത്താവ് വിഷ്ണുവാണ്. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാൻ സന്തോഷിക്കുകയാണ് കാരണം ഞാൻ ആദ്യമായാണ് മഞ്ഞു കാണുന്നത്.എനിക്ക് കരയാൻ തോന്നുന്നു എന്ന അടിക്കുറുപ്പോടു കൂടി കഴിഞ്ഞ ദിവസം താരം ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആദ്യമായി മഞ്ഞു കണ്ട സന്തോഷം പങ്കുവെയ്ക്കുന്ന ഈ വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.

Read Also: ഗായകനായി തിളങ്ങാൻ സുരാജ് വെഞ്ഞാറമൂട്- ‘മദനോത്സവ’ത്തിലെ ‘മദനൻ റാപ്പ്’ ഹിറ്റ്!

സംവിധായകൻ ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംങ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ അനുവിനെ കാത്തു ഒരു പിടി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയിലുണ്ടായിരുന്നു . ഒരു ഇന്ത്യൻ പ്രണയകഥ ,അനാർക്കലി,രാമന്റെ ഏദൻ തോട്ടം,ഫുക്രി, ക്യാപ്റ്റൻ , ജോണി ജോണി എസ് അപ്പ , ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.

Story highlights- anusithara turkey travel video