‘ചക്കപ്പഴ’ത്തിൽ നിന്നും സിനിമയിലേക്ക് ആമിക്കുട്ടി- ‘ജവാനും മുല്ലപ്പൂവും’ തിയേറ്ററുകളിൽ

April 3, 2023

മിനിസ്‌ക്രീനിൽ നിന്നും വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുകയാണ് സാധിക സുരേഷ് എന്ന കൊച്ചുമിടുക്കി. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ ആമി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് സാധിക . സ്വാഭാവിക അഭിനയത്തിലൂടെ മനംകവർന്ന ഈ മിടുക്കി ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ രഘു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാനും മുല്ലപ്പൂവും. ദൃശ്യം ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സെയ്തും വിനോദ് ഉണ്ണിത്താനും ചേർന്നാണ് ജവാനും മുല്ലപ്പൂവും എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്. ബേബി സാധിക, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്ര രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാ ദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരും ചിത്രത്തിലുണ്ട്.

Read Also: ‘അമ്മ മനസ് തങ്ക മനസ്…’- അമ്മ മനസിന്റെ നൈർമല്യം വിളിച്ചോതുന്ന ഗാനവുമായി ബാബുക്കുട്ടൻ ടോപ് സിംഗർ വേദിയിൽ

അതേസമയം, ചക്കപ്പഴം പരമ്പരയിലെ ഓരോ താരങ്ങളും അഭിനയ മികവുകൊണ്ട് ബിഗ് സ്ക്രീനിലും താരമായവരാണ്. പലരും ശക്തമായ വേഷങ്ങളിലൂടെ ചിത്രങ്ങളിൽ സജീവമാകുകയുമാണ്. വളരെ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് സാധിക ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിൽ എത്തുന്നത്.

Story highlights- chakkapazham fame sadhika menon in jawanum mullapoovum movie