‘അമ്മ മനസ് തങ്ക മനസ്…’- അമ്മ മനസിന്റെ നൈർമല്യം വിളിച്ചോതുന്ന ഗാനവുമായി ബാബുക്കുട്ടൻ ടോപ് സിംഗർ വേദിയിൽ

April 3, 2023
avirbhav performance

ടോപ് സിംഗർ സീസൺ 3 യിലെ പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും പ്രിയ പാട്ടുകാരനാണ് അവിർഭവ് എന്ന ബാബുക്കുട്ടൻ. തന്റെ അതിമനോഹരമായ ആലാപന മികവിലൂടെയും കുസൃതി നിറഞ്ഞ സംസാരത്തിലൂടെയും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് ഈ കൊച്ചു കലാകാരൻ. പാടിയ പാട്ടുകളത്രയും പ്രശംസ ഏറ്റുവാങ്ങിയവയായിരുന്നു. അത്തരത്തിൽ തന്നെ മനം കവരുന്ന മറ്റൊരു ഗാനവുമായാണ് ഇത്തവണ അവിർഭവ് ടോപ് സിംഗർ വേദിയിലെത്തിയത്.

2005ൽ പുറത്തിറങ്ങിയ കമൽ ചിത്രമായ രാപ്പകലിലെ ‘അമ്മ മനസ് തങ്ക മനസ് എന്ന ഗാനം അതിമനോഹരമായി ആലപിച്ചു ആവിർഭവ് വിധികർത്താക്കളുടെ പ്രശംസ നേടി.കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിതാര ഈണം നൽകി പി ജയചന്ദ്രൻ ആലപിച്ച ഈ ഗാനം എന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. തന്റെ പ്രിയപ്പെട്ട ‘അമ്മ സന്ധ്യക്കായി ഈ ഗാനം നിറയെ നിഷ്കളങ്കമായ സ്നേഹം നിറച്ചാണ് കൊച്ചു ഗായകൻ പാടിയത്. നിറഞ്ഞ കയ്യടികളോടെയും സ്നേഹസമ്പന്നമായ വാക്കുകളിലൂടെയും വിധികർത്താക്കൾ തങ്ങളുടെ പ്രിയ ബാബുക്കുട്ടനെ അഭിനന്ദിച്ചു.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

മലയാളി മനസ്സിൽ എന്നും ശുദ്ധസംഗീതത്തിന്റെ വസന്തം തീർത്ത ഫ്‌ളവേഴ്സ് ടോപ് സിംഗർ ഇത്തവണയും ഒരു പറ്റം കുരുന്നു പ്രതിഭകളുമായാണ് പ്രേക്ഷകന് മുന്നിലേക്കെത്തിയത്. സംഗീതവും നർമ്മവും കുസൃതിയും കുറുമ്പുമായാണ് വിധികർത്താക്കളും കുരുന്നു ഗായകരും മലയാളി വീടുകളുടെ സ്വീകരണമുറികളിലേക്ക് എത്തുന്നത്. വാശിയേറിയ മത്സരങ്ങളുടെ പിരിമുറുക്കങ്ങൾക്കുമപ്പുറം ഈ കുരുന്നുകളുടെ നിഷ്കളങ്കത തന്നെയാണ് ടോപ് സിംഗറിനെ വ്യത്യസ്തമാക്കുന്നത്.

Story highlights- avirbhav’s amazing performance