ഇത് അതിരുകളില്ലാത്ത സ്നേഹം; വൃദ്ധദമ്പതികളുടെ സ്നേഹത്തെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിലൂടെ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും നാം ദിനംപ്രതി കാണുന്നതാണ്. യഥാർത്ഥ സംഭവങ്ങൾ പലതും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുമ്പോൾ അത് കൂടുതൽ ഹൃദയഹാരിയാകും. പലപ്പോഴും സ്നേഹത്തിന്റെയും കരുണയുടെയും മേമ്പൊടിയുള്ള ഇത്തരം പോസ്റ്റുകൾ കണ്ണും മനസും നിറയ്ക്കാറുണ്ട്.
ഇത്തരത്തിൽ ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. രോഗബന്ധിതയായ തന്റെ ഭാര്യക്ക് ഭക്ഷണം നൽകുന്ന വൃദ്ധനായ ഭർത്താവിന്റെ ദൃശ്യങ്ങൾ എട്ടു മില്യണിൽ അധികം ആളുകളാണ് കണ്ടിട്ടുള്ളത്. ‘ഒരാളെ സ്വന്തമാക്കുക എന്നത് തീർച്ചയായും കഴിവ് തന്നെയാണ്. എന്നാൽ ഒരാളുടേതായിരിക്കുക എന്നത് വലിയ കാര്യം ആണ് ‘ എന്ന അടിക്കുറിപ്പോടു കൂടി ഇന്ത്യൻ ഐഡൽ മുൻ മത്സരാർത്ഥിയും കലാകാരനുമായ മൈനി ആണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
ഇന്നലെ രാത്രി തന്റെ രോഗബാധിതയായ ഭാര്യയുടെ കൈപിടിച്ചു ട്രെയിൻ കയറുന്ന ഈ മനുഷ്യനെ ഞാൻ കണ്ടു. അവർക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതും അവരോടു സംസാരിക്കുന്നതും ചിലപ്പോൾ അവരെ ടോയ്ലെറ്റിൽ കൊണ്ടുപോകുന്നതും കണ്ടു. രാത്രയിൽ കിടക്ക വിരിച്ചു നൽകി യാതൊരു പ്രേശ്നവും ഇല്ലാതെ അവരെ ഉറക്കി. ഇതാണ് യഥാർത്ഥ പ്രണയവും സൗഹൃദവും. ഞാൻ അവരെ തന്നെ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല. ഞാൻ വല്ലാതെ വികാരഭരിതനായിപ്പോയി എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് അവസാനിപ്പിക്കുകയാണ് രാകേഷ് മൈനി.
Story Highlights: Elderly man feeds and takes care of his sick wife on a train