ആ ഓട്ടുപാത്രത്തിലാണ് ഞാൻ ഇപ്പോളും ഭക്ഷണം കഴിക്കുന്നത്; അച്ഛന്റെ ഓർമ്മയിൽ ഹരിശ്രീ അശോകൻ
പറയാൻ സന്തോഷം നിറഞ്ഞതും നിറമുള്ളതുമായ ഒരു ബാല്യം ഏവർക്കുമുണ്ടാവണം എന്നില്ല. സ്വന്തം ജീവിതത്തെക്കുറിച്ചു ഹൃദയം തൊട്ടുണർത്തുന്ന കഥകൾ പറയാൻ നമുക്ക് ചുറ്റുമുള്ള പലർക്കുമുണ്ടാകും. അത്തരത്തിൽ കഥകളും അനുഭവങ്ങളും പങ്കുവെയ്ക്കുവാനായി ഫ്ളവേഴ്സ് ഒരു കോടിയുടെ വേദിയിലെത്തുന്നവർ അനവധിയാണ്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മലയാളി മനസ്സിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തിയ പ്രിയ നടൻ ഹരിശ്രീ അശോകനാണ് ഒരു കോടിയുടെ 475ആം എപ്പിസോഡിൽ മത്സരാർത്ഥിയായി എത്തിയത്. [harisree ashokan about father ]
പത്താം ക്ലാസ് പടം പൂർത്തിയാക്കിയ ശേഷം തുടർപഠനം സാധിക്കാതെ വന്നപ്പോൾ ടെലികോം ജോലിക്കു പോയ തന്റെ ബാല്യകാലത്തെ കുറിച്ച് ഹരിശ്രീ അശോകൻ ഓർമിക്കുകയാണ് . അച്ഛനും അമ്മയും ഒൻപതു മക്കളും അടങ്ങുന്ന കുടുംബത്തിൽ ആറാമത്തെ മകനായായിരുന്നു ജനനം. പഠനത്തിൽ മിടുക്കൻ ആയിരുന്നു എങ്കിലും പത്താം ക്ലാസിനു ശേഷം തുടർന്ന് പഠിക്കാൻ സാധിച്ചില്ല. സുഹൃത്തുക്കൾക്ക് മുൻപിൽ തന്റെ ജോലി ഒരു നാണക്കേടായി തോന്നി അന്ന് തലയിൽ തോർത്തിട്ടു അവരിൽ നിന്നും മറഞ്ഞിരുന്ന തന്നെ ഈ കലാകാരൻ ഓർത്തെടുക്കുകയാണ്.
Read Also: വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഒരു ഈസ്റ്റർ ദിനംകൂടി; ഈസ്റ്റർ മുട്ടയുടെ കഥയറിയാം..
പിന്നീടാണ് കലാഭവനിലേക്കും ഹരിശ്രീയിലേക്കും ഉള്ള വരവും സിനിമാലോകത്തെ സുവർണ്ണകാലവുമെല്ലാം. പഴയ ഓർമകളും ജീവിതവും ഇന്നും ഒരു മുതൽക്കൂട്ടായി കൊണ്ട് നടക്കുന്നതിന്റെ തെളിവാണ് ഹരിശ്രീ അശോകൻ ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ ഓട്ടു പാത്രം. ഞങ്ങൾ ഒൻപതു മക്കൾക്കുമായി അച്ഛൻ ഓരോ ഓട്ടു പത്രം വാങ്ങി നൽകിയതാണെന്നും ഇന്നും താനതിലാണ് ഭക്ഷണം കഴിക്കാറെന്നും പ്രിയ നടൻ പറഞ്ഞു. അച്ഛൻ തന്ന ആ സമ്മാനം ഒരിക്കലും കളയാതെ ഞാൻ സൂക്ഷിച്ചു വെയ്ക്കുമെന്നും അത് അത് തനിക്ക് വലിയൊരു സ്വത്തു തന്നെ ആണെന്നും മലയാളികളുടെ പ്രിയ നടൻ പറയുന്നു.
Story highlights- harisree ashokan about father