വള്ളിപടർപ്പിനിടയിലൂടെ..- മനോഹരമായ വിഡിയോ പങ്കുവെച്ച് ജയറാം
ജയറാമും പാർവതിയും മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ ഒരാളാണ്. കൂടാതെ സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ ഇരുവരും സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും പങ്കുവയ്ക്കുന്നതിലൂടെയും ആളുകളിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ജയറാം.
വള്ളിപ്പടർപ്പിനിടയിലൂടെ നടക്കുന്ന വിഡിയോ ആണ് നടൻ പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ ചെറുപ്പമായല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധചെലുത്താറുണ്ട് ജയറാം. മലയാളത്തേക്കാൾ അന്യഭാഷകളിലാണ് നടൻ കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ വീട്ടിലെ കൃഷികളും നടൻ പരിചയപ്പെടുത്തിയിരുന്നു.
വീട്ടിലെ കൃഷിത്തോട്ടവും വിളവെടുപ്പ് വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് നടൻ. തക്കാളിയും വഴുതനയും വെള്ളരിയും തുടങ്ങി നിരവധി കാർഷിക വിളകൾ ജയറാമിന്റെ തോട്ടത്തിലുണ്ട്. ലോക്ക്ഡൗൺ സമയത്ത് കാളിദാസ് ജയറാമും വിളവെടുപ്പ് കാഴ്ചകൾ പങ്കുവെച്ചിരുന്നു. വീട്ടിലുണ്ടായ മാമ്പഴങ്ങളുടെ വിളവെടുപ്പിലായിരുന്നു കാളിദാസ്.
Read also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ
34 വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ പത്മരാജൻ, 1988-ൽ പുറത്തിറങ്ങിയ ‘അപരൻ’ എന്ന ദുരൂഹ ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തിന് സമ്മാനിച്ച നടനാണ് ജയറാം.പിന്നീട് അദ്ദേഹം മോളിവുഡിലെ ഏറ്റവും വൈവിധ്യമാർന്ന നടന്മാരിൽ ഒരാളായി വളർന്നു. മറ്റുഭാഷകളിലും താരമായി മാറിയ ജയറാം അഭിനയത്തിന് പുറമെ ചെണ്ടമേളത്തിലും തിളങ്ങാറുണ്ട്.
Story highlights- jayaram shares home video