സ്വപ്നംകണ്ട നാട്ടിലേക്കൊരു യാത്ര- സ്വിറ്റ്സർലൻഡ് ചിത്രങ്ങളുമായി കൃഷ്ണകുമാർ

April 4, 2023

സമൂഹമാധ്യമങ്ങളുടെ ഇഷ്ടതാരങ്ങളാണ് കൃഷ്ണകുമാറും കുടുംബവും. ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ വിശേഷങ്ങളുമായി കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളുമെല്ലാം സജീവമായിരുന്നു. എല്ലാവരും യൂട്യൂബിൽ ചാനലുകൾ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ, കുടുംബസമേതം യാത്രയിലാണ് കൃഷ്ണകുമാർ. എല്ലാവരും ചേർന്ന് സ്വിറ്റ്സർലൻഡിലേക്ക് യാത്രപോയിരിക്കുകയാണ്.

12 ദിവസം നീളുന്ന യാത്രയുടെ ഓരോ ദിവസത്തെയും വിശേഷങ്ങൾ ചിത്രങ്ങളിലൂടെയും ഓരോരുത്തരുടെയും യൂട്യൂബ് ചാനലുകളിലൂടെയും പുറത്തുവരുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലാണ് ഇവർ യാത്രപോയിരിക്കുന്നത്. കുടുംബസമേതമുള്ള ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുന്നുണ്ട്.

അതേസമയം, മക്കളെല്ലാവരും പ്രേക്ഷകർക്ക് സുപരിചിതരാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പാട്ടും നൃത്തവും വിശേഷങ്ങളുമൊക്കെയായി എന്നുമുണ്ടാകാറുണ്ട്. അഹാനയും മൂന്നു സഹോദരിമാരും യുട്യൂബിലും സജീവമായതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ കൃഷ്ണകുമാറിന്റെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. സഹോദരിമാർക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ മുൻപും പങ്കുവയ്ക്കാറുണ്ട്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ലോക്ക് ഡൗൺ കാലത്ത് അഹാനയും സഹോദരിമാരും നൃത്തവീഡിയോകളിലൂടെ യൂട്യൂബിൽ താരങ്ങളായിരുന്നു. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

Story highlights- krishnakumar family trip