പ്രിയയുടെ പിറന്നാൾ ആഘോഷമാക്കി മഞ്ജുവും പിഷാരടിയും; ശ്രദ്ധനേടി പിറന്നാൾ ചിത്രങ്ങൾ…

April 11, 2023
Kunchacko Boban wife Priya’s Birthday celebration

സിനിമാലോകത്തെ സൗഹൃദങ്ങൾ ഏറെ ചർച്ചയാകാറുണ്ട്. വളരെ കൗതുകത്തോടെയാണ് ആരാധകർ ഇതിനെ നോക്കിക്കാണാറുള്ളത്. അത്തരത്തിൽ ആരാധകർ ഏറെ സ്നേഹിക്കുന്ന കൂട്ടുക്കെട്ടാണ് കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, മഞ്ജു വാര്യർ എന്നിവർ. ഇവർ ഒന്നിച്ചുള്ള ആഘോഷങ്ങളും യാത്രകളും സന്തോഷങ്ങളുമൊക്കെ ആരാധകരാകരുമായി പങ്കുവെക്കാറുമുണ്ട്. ( Kunchacko Boban wife Priya’s Birthday celebration )

മലയാളത്തിന്റെ പ്രിയപ്പെട്ട നായകൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സുഹൃത്തുക്കളായ മഞ്ജു വാരിയരും രമേശ് പിഷാരടിയും എത്തിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചാക്കോച്ചന്റെ അമ്മയുടെ ജന്മദിനത്തിനും ഇവരായിരുന്നു അതിഥികൾ.

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും മകൻ ഇസഹാക്കും ഉൾപ്പെടെ എല്ലാവരും ചേർന്നാണ് ഇക്കുറി പിറന്നാൾ കേക്ക് മുറിച്ചത്. പിഷാരടി തന്റെ പ്രൊഫൈലിലൂടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

“പിറന്നാൾ ആശംസകൾ പ്രിയ കുഞ്ചാക്കോ. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ ഈ പിറന്നാളും അടിപൊളിയാവട്ടെ. നിങ്ങളൊരു നല്ല സഹോദരി മാത്രമല്ല, നല്ലൊരു ബോസ് ലേഡി കൂടിയാണ്. ആത്മാർത്ഥയും നേത്യത്വപാടവവും നിറഞ്ഞ മാതൃകയായി സ്വീകരിക്കാൻ പറ്റുന്നൊരാൾ. ഇനി വരുന്ന വർഷം നിങ്ങൾക്കു ഒരുപാട് സന്തോഷം ഉണ്ടാകട്ടെ” എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. പിഷാരടിയുടെ ഭാര്യ സൗമ്യയെയും കുട്ടികളെയും ചിത്രങ്ങളിൽ കാണാം.

ഫ്രൂട്ടി തീം കേക്ക് ആയിരുന്നു പിറന്നാൾ ആഘോഷത്തിലെ സ്‌പെഷ്യൽ. രണ്ടു തീമിലെ കേക്കുകളാണ് ഇക്കുറി പ്രിയയ്ക്കായി ഒരുക്കിയത്. പിറന്നാൾ ദിനം ​ഗംഭീരമാക്കാൻ എത്തിയ എല്ലാവർക്കും ചാക്കോച്ചൻ നന്ദി അറിയിച്ചു. മഞ്ജുവും രമേഷ് പിഷാരടിയും സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അടക്കം നിരവധി സുഹൃത്തുക്കളും ആഘോഷത്തിന് എത്തിയിരുന്നു.

/Story Highlight : Kunchacko Boban wife Priya’s Birthday celebration