ചിന്തയുടെയും ചിരിയുടെയും സിനിമ; നിറഞ്ഞ കയ്യടികൾ എറ്റുവാങ്ങി മദനോത്സവം
മലയാള സിനിമയിൽ പൊളിറ്റിക്കൽ ആക്ഷേപ ഹാസ്യ സിനിമകൾ നിരവധി ഉണ്ടാവുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകളുടെ നിരയിലേക്ക് എടുത്ത് വെക്കാവുന്ന മറ്റൊരു ചിത്രം കൂടി പിറക്കുകയാണ്. അതാണ് മദനോത്സവം. മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള എഴുത്തുകാരനും സംവിധായകനുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരകഥയെഴുതി നവാഗതനായ സുധീഷ് മോഹൻ സംവിധാനം ചെയ്യുന്ന മദനോത്സവം നിറഞ്ഞ കയ്യടികൾ എറ്റുവാങ്ങുകയാണ്. എഴുത്തിലും സംവിധാനത്തിലും മികവ് പുലർത്തിയ സിനിമ തന്നെയാണ് മദനോത്സവം. ( madanolsavam movie review )
ഒരിടവേളയ്ക്കെ ശേഷം സുരാജ് വെഞ്ഞാറമൂട് കോമഡി പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. മദനൻ എന്ന് പേരുള്ള രണ്ട് വ്യക്തികളും അവരുടെ ജീവിതത്തിൽ രണ്ട് തിരഞ്ഞെടുപ്പുകൾ വരുത്തുന്ന മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം. മദനൻമാരായി സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും അഭിനയിക്കുന്നു. മദനൻ മഞ്ഞക്കാരനെന്ന ബാബു ആന്റണി കഥാപാത്രം രാഷ്ട്രീയക്കാരനും സുരാജ് വെഞ്ഞാറമൂടിന്റെ മദനൻ കോഴി കുഞ്ഞിന് കളർഅടിച്ച് വിൽക്കുന്ന സാധാരണക്കാരനുമാണ് . മലയാളികൾ കണ്ടു ശീലിച്ച ആക്ഷൻ ഹീറോ ഇമേജിൽ നിന്ന് മാറിയാണ് ബാബു ആന്റണി ഇതിൽ എത്തുന്നത്.
Read Also: ശിവ റെഡ്ഢിയുടെ ആലാപനം ഞങ്ങൾക്ക് ഇഷ്ടമാണ് ; തെരുവ് ഗായകനെ ലോകത്തിനു പരിചയപ്പെടുത്തി സുഹാസിനി
രാഷ്ട്രീയ ലാഭത്തിനായി എന്തും ചെയ്യാൻ തയ്യാറാകുന്ന നേതാക്കളുടെ കഥയിലൂടെ യാത്ര ചെയ്യുന്ന സിനിമ പലപ്പോഴും നമുക്ക് സുപരിചിതമായ കാഴച്ചകളിലൂടെ തന്നെയാണ് കടന്നുപോകുന്നത്. മത രാഷ്ട്രീയം, തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ, രാഷ്ട്രീയ കാര്യാ സാധ്യത്തിനായുള്ള വിലപേശുലുകൾ തുടങ്ങി നമ്മുടെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിന് നേർ ചിത്രം വരച്ചിടുകയാണ് മദനോത്സവം.
രാഷ്ട്രീയത്തിനൊപ്പം സ്നേഹാർദ്രമായ ഒരു കുടുംബത്തിന്റെ കഥയും പ്രക്ഷകരിലെത്തിക്കുന്നുണ്ട് . നിലനിൽപ്പിനായി കഷ്ട്ടപ്പെടുന്ന ഒരു കുടുംബം അവർ പിന്നീട് എത്തിച്ചേരുന്ന വഴികളും പ്രേക്ഷക ഹൃദയം കീഴടക്കുകയാണ്. ഈ വിഷുക്കാലത്ത് ചിരിയുടെ ആഘോഷത്തിന് അവസരമൊരുക്കുന്ന സിനിമ തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്നുറപ്പാണ്.
കാസർഗോഡ് ബളാൽ കേന്ദ്രികരിച്ചോരുക്കിയ സിനിമയിൽ കാസർഗോഡ് ഭാഷയാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. സുരാജ് ബാബു ആന്റണി എന്നിവർക്കൊപ്പം പി.പി. കുഞ്ഞിക്കൃഷ്ണൻ, ഭാമ അരുൺ, രാജേഷ് മാധവൻ, രഞ്ജിത് കാങ്കോൽ എന്നിങ്ങനെ നീണ്ട നിര തന്നെ അണിനിരക്കുന്നുണ്ട്.
Story highlights – madanolsavam movie review