ശിവ റെഡ്ഢിയുടെ ആലാപനം ഞങ്ങൾക്ക് ഇഷ്ടമാണ് ; തെരുവ് ഗായകനെ ലോകത്തിനു പരിചയപ്പെടുത്തി സുഹാസിനി

April 13, 2023

മലയാള സിനിമയുടെയും തെന്നിന്ത്യൻ സിനിമ പ്രേമികളുടെയും എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് സുഹാസിനി. നടി എന്നതിനപ്പുറം സംവിധായികയും എഴുത്തുകാരിയും ഒരു നിർമാതാവും കൂടിയാണ് സുഹാസിനി. 1980ൽ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളം ,തെലുങ്ക് ,കന്നഡ സിനിമകളിൽ സജീവമായി.മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ അനുഗ്രഹീത കലാകാരിയാണ് ഈ നടി. കൂടെവിടെ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളത്തിലേക്കെത്തുന്നത്. സിനിമാമേഖലയ്ക്കപ്പുറം സ്ത്രീ ശാക്തീകരണത്തിനായും ഇവർ പ്രവർത്തിക്കുന്നു.

ഇപ്പോളിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം പങ്കു വെച്ച വിഡിയോ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്. എന്നും തന്റെ വീടിനു മുൻപിലൂടെ കടന്നു പോകുന്ന ഒരു തെരുവ് ഗായകനോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമാണ് പങ്കുവെച്ചിരിക്കുന്നത്. തെരുവ് ഗായകനായ ശിവ റെഡ്ഢിയെ ലോകത്തിനു പരിചയപ്പെടുത്തുകയാണ് സുഹാസിനി. ‘ എനിക്കും മണിക്കും തെരുവുഗായകനായ ശിവ റെഡ്ഢിയുടെ ആലാപനം വളരെ ഇഷ്ടമാണ് .ഇന്ന് രാവിലെ അവനെ കണ്ടതും അവന്റെ പാടു ആസ്വദിച്ചതും ഭാഗ്യതാ ലക്ഷ്മി ബർമ പാടാൻ ഞാൻ അഭ്യർത്ഥിച്ചു. ഇതാണ് അവന്റെ വേർഷൻ “എന്ന അടിക്കുറുപ്പോടുകൂടിയാണ് താരത്തിന്റെ പോസ്റ്റ്.

Read Also: കരൾരോഗത്തെ തോൽപ്പിച്ചു പുഞ്ചിരിയോടെ ബാല; ചിത്രം പങ്കുവെച്ച് താരം..

ഇന്ത്യയിലെ തന്നെ പ്രമുഖ സംവിധായകനായ മണിരത്നത്തിന്റെ ഭാര്യ കൂടിയാണ് സുഹാസിനി. ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന അദ്ദേഹത്തിന്റെ ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. 1955 ൽ പുറത്തിറങ്ങിയ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിക്രം,കാർത്തി,ജയം രവി, ജയറാം,ഐശ്വര്യ റായ്, പ്രഭു , ശരത്കുമാർ,തൃഷ, റഹ്മാൻ,പ്രകാശ് രാജ്,ഐശ്വര്യ ലക്ഷ്മി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

Story highlights- actress suhasini shares video with street singer