വൈറലായി ഒരു പൊട്ടിച്ചിരി; സോഷ്യലിടങ്ങളിൽ ചർച്ചയായി താരങ്ങളുടെ ഗ്രൂപ്പ് ചിത്രം

April 13, 2023

മനസ് തുറന്നു പൊട്ടിച്ചിരിക്കുന്ന പ്രിയ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ ,സിദ്ധിഖ് ,ബാബുരാജ്,ഇടവേള ബാബു,സുധീർ കരമന , ശ്വേതാ മേനോൻ ,രചന നാരായണൻകുട്ടി തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. ഒരുപാട് സന്തോഷവും കുസൃതിയും നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾക്ക് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിരിക്കു പിന്നിലെ കാരണങ്ങൾ അറിയാനുള്ള ആകാംക്ഷയിൽ ആണ് ഇപ്പോൾ ആരാധകർ.

‘അമ്മ സംഘടനയുടെ എക്സിക്യുട്ടിവ് കമ്മറ്റി മീറ്റിംഗിന് ശേഷം ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത് പതിവാണ് . ഇത്തവണ അത് കുറച്ചു വ്യത്യസ്തമായിപ്പോയി എന്ന് താരങ്ങൾ പറയുന്നു. ഈ ഫോട്ടോകൾക്ക് പിന്നിലെ കഥ നടൻ ബാബുരാജ് തന്നെ തുറന്നു പറയുകയാണ്. മീറ്റിംഗിന് ശേഷം ഒരു ഫോട്ടോ പതിവ് ഉണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണെന്നും .ഇങ്ങനെ ഒരു ആശയം മുന്നോട്ട് വെച്ചത് മോഹൻലാൽ ആണെന്നും വ്യക്തമാക്കി.

Read Also: ശിവ റെഡ്ഢിയുടെ ആലാപനം ഞങ്ങൾക്ക് ഇഷ്ടമാണ് ; തെരുവ് ഗായകനെ ലോകത്തിനു പരിചയപ്പെടുത്തി സുഹാസിനി

നമുക്ക് ഈ പ്രാവശ്യം വ്യത്യസ്തമായ രീതിയിൽ ഒരു ഫോട്ടോ എടുക്കാം. എല്ലാവരും മനസ് തുറന്നു തന്നെ ചിരിക്കു ,ഒരു ചിരി മത്സരം തന്നെ ആയിക്കോട്ടെ” എന്ന മോഹൻലാലിൻറെ വാക്കുകളിൽ നിന്ന് പിറന്നതാണ് ഈ നല്ല ചിത്രങ്ങളെന്ന് ബാബുരാജ് പറഞ്ഞു . വെറുതെ ചിരിച്ചു തുടങ്ങി അവസാനം ചിരി നിർത്താൻ കഴിയാതെ വന്നെന്നും അപ്പോൾ എടുത്ത ചിത്രങ്ങളാണിതെന്നും പറഞ്ഞു ആ നല്ല നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് പ്രിയ നടൻ.

Story highlights- malayalam actors group photo