വൺ ബ്ലാക്ക് കോഫി, പ്ലീസ്; താരജാഡകളില്ലാതെ മഞ്ജു വാര്യർ- വിഡിയോ

April 6, 2023

സിനിമയ്ക്ക് പുറത്തും മഞ്ജു വാര്യർക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു ഇന്ത്യൻ താരമുണ്ടോയെന്ന് സംശയമാണ്. വലിയ പ്രചോദനമായാണ് മഞ്ജു വാര്യരെ നിരവധി ആളുകൾ നോക്കിക്കാണുന്നത്. സ്വപ്‌നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ഇടമാണ് മലയാളി മനസ്സുകളിൽ ഉള്ളത്. {manju warrier simplicity }

ഇപ്പോഴിതാ, ലാളിത്യംകൊണ്ട് മനംകവരുകയാണ് മഞ്ജു വാര്യർ. വീട്ടിലേക്കെത്തിയ ആരാധകരെയും സുഹൃത്തുക്കളെയുമെല്ലാം ചായ നൽകി സ്വീകരിക്കുകയാണ് നടി. കൂട്ടത്തിൽ ഒരാൾ ‘വൺ ബ്ലാക്ക് കോഫീ പ്ലീസ്’ എന്ന് പറയുമ്പോൾ പൊട്ടിച്ചിരിയോടെ എല്ലാവരെയും സ്വീകരിക്കുകയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ പേരിലുള്ള ഫാൻസ്‌ പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

സിനിമയ്ക്കൊപ്പം നൃത്തത്തെയും യാത്രകളെയുമെല്ലാം ചേർത്തുപിടിക്കുന്ന ആളാണ് മഞ്ജു വാര്യർ. അതേസമയം, അഭിനയത്തോടൊപ്പം സാഹസികതയിലും ഏറെ താൽപര്യമുള്ള ആളാണ് മഞ്ജു വാര്യർ. നടൻ അജിത്തുമൊത്തുള്ള താരത്തിന്റെ ലഡാക്ക് ബൈക്ക് യാത്ര നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് മുൻപുള്ള ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് ബൈക്കിൽ യാത്രയ്ക്ക് പോയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Story highlights- manju warrier simplicity