മേധക്കുട്ടിയുടെ സംസാരത്തിന് മുന്നിൽ ഒടുവിൽ മുട്ടുമടക്കി വിധികർത്താക്കൾ; പൊട്ടിച്ചിരി നിറഞ്ഞു പാട്ടുവേദി

April 5, 2023

കുട്ടിപ്പാട്ടുകാരുടെ ആലാപന മികവിനാൽ സമ്പന്നമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 3യുടെ വേദി. മനം നിറയ്ക്കുന്ന പാട്ടിനാലും കുരുന്നുകളുടെ കുറുമ്പ് നിറഞ്ഞ സംസാരത്തിനാലും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട പരിപാടിയാണ് ടോപ് സിംഗർ. കുടുംബ സദസുകളുടെ വൈകുന്നേരങ്ങളെ സംഗീതസാന്ദ്രമാക്കാൻ കഴിഞ്ഞ മൂന്നു സീസണുകളായി ടോപ് സിംഗറിന് സാധിക്കുന്നുണ്ട്.

വിധികർത്താക്കളെയും അവതാരകരെയും ഒരുപോലെ മുട്ടുമടക്കിക്കുകയാണ് കൊച്ചു മിടുക്കി മേധാ മെഹർ. പാട്ടിനു ശേഷം വിധി പറയുമ്പോളാണ് വിധികർത്താക്കളുടെ കുറുമ്പു നിറഞ്ഞ ചോദ്യങ്ങളെ അതിലും കുറുമ്പ നിറഞ്ഞ ഉത്തരം കൊണ്ട് മേധ ഞെട്ടിച്ചത്.മിക്കപ്പോളും ഇവരുമായി കൊമ്പുകോർക്കാറുണ്ടെങ്കിലും ഇത്തവണ അക്ഷരാർഥത്തിൽ തോൽപ്പിച്ചു കളഞ്ഞു ഈ കൊച്ചു മിടുക്കി. പാട്ടിനു ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും എന്ന് പറഞ്ഞ എം.ജി.ശ്രീകുമാറിനെ എന്റെ ‘അമ്മ വെറുതെ വിടില്ല അങ്കിളിനെ എന്ന മറുപടികൊണ്ട് ഭീഷണിപ്പെടുത്തിക്കളഞ്ഞു ഈ കുരുന്ന്.

Read Also: ‘വാ വാ മനോരഞ്ജിനി..’ ഇത്ര ക്യൂട്ടായി ആരും പാടിയിട്ടുണ്ടാകില്ല-അങ്കണവാടിയിൽ നിന്നും പാട്ടുപാടാനെത്തിയ കുഞ്ഞുമിടുക്കി

ഹൃദയം തൊട്ടറിഞ്ഞ സംഗീതാലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് മേധാ മെഹർ എന്ന മേധക്കുട്ടി. പാടുന്ന പാട്ടുകളൊക്കെയും അഭിനന്ദനങ്ങളേറ്റുവാങ്ങുമ്പോൾ മലയാളി ഹൃദയങ്ങളിലേക്ക് കൂടിയാണ് ഈ കൊച്ചു മിടുക്കി പറന്നിറങ്ങുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് മറ്റു കുരുന്നുകളും ടോപ് സിംഗർ വേദിയിൽ കാഴ്ച വെയ്ക്കുന്നത്.

Story highlights- medha mehar funny interaction