‘വാ വാ മനോരഞ്ജിനി..’ ഇത്ര ക്യൂട്ടായി ആരും പാടിയിട്ടുണ്ടാകില്ല-അങ്കണവാടിയിൽ നിന്നും പാട്ടുപാടാനെത്തിയ കുഞ്ഞുമിടുക്കി

April 5, 2023

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ മൂന്നാം സീസണിൽ ഒട്ടേറെ കലാകാരന്മാർ കഴിവ് തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, ഒരു കുഞ്ഞുപാട്ടുകാരി എത്തി കയ്യടി വാങ്ങുകയാണ്.

പാറുക്കുട്ടിയെന്ന മൂന്നുവയസുകാരിയാണ് താരം. മൂന്നാം വയസിൽ നഴ്‌സറി ഗാനങ്ങൾ പാടേണ്ട പ്രായത്തിൽ ഹിറ്റ് സിനിമാഗാനങ്ങളാണ് ഓർക്കസ്ട്രക്കൊപ്പം ഈ മിടുക്കി പാടുന്നത്. വാ വാ മനോരഞ്ജിനി..’ എന്ന ഗാനവുമായാണ് കുഞ്ഞുമിടുക്കി എത്തിയത്. തനിയെ പാട്ടുകൾ കേട്ടുപഠിച്ചതാണ് ഈ മിടുക്കി.

അതേസമയം, ലോകടെലിവിഷന്‍ രംഗത്തുതന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത്, കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചത്. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വഴിയൊരുക്കി.

Read Also: ഇത് അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ നക്കു നാവേ ചാലാ മുട്ടക്കറി; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് റാഫിയും ടീമും കുട്ടി കലവറ വേദിയിൽ

മിഥുന്‍ രമേഷ് അവതാരകനായിട്ടെത്തുന്ന ഷോ അവശ കലാകാരന്മാരെ സഹായിക്കുന്ന ഒന്നായിരുന്നു. വൈറല്‍ വീഡിയോകളിലൂടെ ശ്രദ്ധേയരായവരെ പരിപാടിയില്‍ എത്തിച്ചതോടെ കോമഡി ഉത്സവം ജനകീയമായി മാറി.

Story highlights- three year old girl comedy utsavam performance