ഇത് അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ നക്കു നാവേ ചാലാ മുട്ടക്കറി; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് റാഫിയും ടീമും കുട്ടി കലവറ വേദിയിൽ

August 14, 2022

ചുരുങ്ങിയ സമയം കൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ട പരിപാടിയായി മാറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കുട്ടി കലവറ സീനിയേഴ്‌സ്. പ്രേക്ഷകർക്ക് പുത്തൻ രുചിക്കൂട്ടുകളും ചിരി സദ്യയും വിളമ്പുന്ന പരിപാടിയാണ് കുട്ടി കലവറ സീനിയേഴ്സ്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

ഇപ്പോൾ രുചിവേദിയിലെ ചില നിമിഷങ്ങളാണ് പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിക്കുന്നത്. ഫ്‌ളവേഴ്‌സ് ടിവിയുടെ തന്നെ ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ റാഫിയും മറ്റ് താരങ്ങളുമാണ് വേദിയിൽ പൊട്ടിച്ചിരിക്ക് തുടക്കമിടുന്നത്.

ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കുക എന്നുള്ളതായിരുന്നു മത്സരാർത്ഥികൾക്കുള്ള ടാസ്ക്ക്. തങ്ങൾ ഉണ്ടാക്കിയ മുട്ടക്കറിക്ക് നറി സോംബരി മുട്ടക്കറി എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് റാഫി പറയുന്നത്. അടുത്ത ടീമിന്റെ മുട്ടക്കറിയുടെ പേരായിരുന്നു അതിലും രസകരം. തെലുങ്ക് സിനിമ താരങ്ങളായ അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ മുട്ടക്കറിക്ക് നക്കു നാവേ ചാലാ മുട്ടക്കറി എന്നാണ് പേരിട്ടിരിക്കുന്നതെന്ന് പറയുകയാണ് മത്സരാർത്ഥികൾ. ഇതോടെ വേദിയിൽ ചിരി തുടങ്ങുകയായിരുന്നു.

അതേ സമയം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും കുട്ടികലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

Read More: ഗാനഗന്ധർവ്വന്റെ പ്രണയ ഗാനവുമായി കൊച്ചു ഗന്ധർവ്വൻ അക്ഷിത് വേദിയെ ആശ്ചര്യപ്പെടുത്തിയ നിമിഷം

രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

Story Highlights: Kutti kalavara rafi funny moments