ഗാനഗന്ധർവ്വന്റെ പ്രണയ ഗാനവുമായി കൊച്ചു ഗന്ധർവ്വൻ അക്ഷിത് വേദിയെ ആശ്ചര്യപ്പെടുത്തിയ നിമിഷം

August 14, 2022

“താഴ്‌വാരം മൺപൂവേ തീ കായും പെൺപൂവേ..”

മമ്മൂട്ടിയുടെ ജാക്ക്പോട്ട് എന്ന ചിത്രത്തിലെ ഹൃദ്യമായ ഒരു പ്രണയ ഗാനമാണിത്. അതിമനോഹരമായ ഈ ഗാനം യേശുദാസാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. സംഗീത സാമ്രാട്ട് ഇളയരാജ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ഇപ്പോൾ വേദിയെ ആശ്ചര്യപ്പെടുത്തി ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുകയാണ് കൊച്ചു പാട്ടുകാരൻ അക്ഷിത്.

പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.

തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുന്ന ഗായകനാണ് അക്ഷിത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഗാനങ്ങളാണ് പലപ്പോഴും അക്ഷിത് പാടാനായി തിരഞ്ഞെടുക്കാറുള്ളത്. ഇപ്പോൾ വീണ്ടും യേശുദാസിന്റെ മറ്റൊരു ഗാനവുമായി എത്തി പാട്ടുവേദിയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഈ കൊച്ചു ഗായകൻ.

Read More: “ഒരു ജാതിക്കാ തോട്ടം..”; പാട്ടുവേദിയിൽ തന്റെ ഹിറ്റ് ഗാനം ആലപിച്ച് കൈയടി വാങ്ങി പ്രേക്ഷകരുടെ പ്രിയ നടി അനശ്വര രാജൻ

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്.ചെറിയ പ്രായത്തിൽ തന്നെ പാട്ടുവേദിയിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Akshith sings a beautiful romantic yesudas song