ടോക്കിയോയിൽ വിവാഹ വാർഷികം ആഘോഷമാക്കി മോഹൻലാലും സുചിത്രയും..

April 29, 2023

സിനിമ താരങ്ങളുടെ ചലച്ചിത്ര വിശേഷങ്ങൾക്കപ്പുറം അവരുടെ കുടുംബവിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ സമൂഹ ഇടങ്ങളിൽ മുഴുവൻ ശ്രദ്ധ നേടുകയാണ് മലയാളികളുടെ ഇഷ്ടതാരം മോഹൻലാലിൻറെ വിശേഷങ്ങൾ. ജപ്പാനിൽ സുചിത്രക്കൊപ്പം വിവാഹ വാർഷികം ആഘോഷിക്കുകയാണ് മോഹൻലാൽ. മുപ്പത്തിയഞ്ചാം വാർഷികമാണ് ഇരുവരും മനോഹരമായി ആഘോഷിക്കുന്നത്.

അതേസമയം, ഇപ്പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു മോഹൻലാൽ. ബറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പുരോഗമിക്കുകയാണ്.

അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

മലയാളികളുടെ അഭിമാനമാണ് പ്രിയതാരം മോഹൻലാൽ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും താരത്തിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. മോഹൻലാലിനെ പറ്റിയുള്ള വാർത്തകളൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

Story highlights- mohanlal celebrates 35th wedding anniversary