മാർഗംകളി കളിയ്ക്കാൻ ഒരു മാർഗ്ഗവുമില്ലാതെ നിൽക്കുന്ന ഞാൻ- രസകരമായ വിഡിയോയുമായി നവ്യ നായർ

April 10, 2023

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ.

സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. ഇപ്പോഴിതാ, രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. മാർഗംകളി കളിയ്ക്കാൻ ശ്രമിക്കുകയാണ് നവ്യ വിഡിയോയിൽ. ‘മാർഗംകളി കളിക്കാൻ ഒരു മാർഗവും ഇല്ലാതെ നിൽക്കുന്ന എന്നെ സ്കൂളിൽ പഠിച്ച ഓർമയിൽ പഠിപ്പിക്കുന്ന ഏതോ ഒരു കലാരൂപം…റീൽസ് ഉണ്ടക്കൻ ഉള്ള ഒരു സ്റ്റൈലിസ്റ്റിന്റെ കഷ്ടപ്പാടുകൾ’ …’- നവ്യ കുറിക്കുന്നു.

അതേസമയം, അഭിനയത്തിന് പുറമെ മാതംഗി എന്ന പേരിൽ നവ്യ നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. നവ്യ നായർ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിച്ച ചിത്രം ഹിറ്റായി മാറിയിരുന്നു. 6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി തിരികെയെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാണ് നവ്യ.

Read also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair funny margamkali video