ടൈപ്പിങ്ങിന് ഇത്ര സ്പീഡോ? ഫാർമസി ജീവനക്കാരന്റെ സ്പീഡ് കണ്ട് ഞെട്ടി ആളുകൾ

April 14, 2023

തിരക്കുള്ള സമയങ്ങളിൽ ക്യു നിന്ന് ബില്ല് അടിക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മളൊക്കെ ചിന്തിച്ചു പോകാറില്ലേ ഇയാൾക്കിതൊന്ന് എളുപ്പം അടിച്ചു തന്നൂടെ എന്ന്. എന്നാൽ കണ്ടുനിൽക്കുന്നവരെയെല്ലാം ഞെട്ടിപ്പിക്കുന്ന തരത്തിൽ അതിവേഗത്തിൽ ബില്ല് അടിക്കുന്ന ഒരാളെ കാണിച്ചുതരികയാണ് സോഷ്യൽ മീഡിയ. ഇത്രയും വേഗത്തിൽ എങ്ങനെ ടൈപ്പ് ചെയ്യുന്നു എന്നോർത്ത് ഞെട്ടിയിരിക്കുകയാണ് ആളുകൾ.

‘ഇന്ത്യയിലെ ഒരു തിരക്കുള്ള ഫാർമസിയിലെ ജീവനക്കാരൻ’ എന്ന അടികുറിപ്പോടെയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം തന്നെ ഒരു മില്യണിലധികം പേരാണ് കണ്ടത്. കീബോർഡിൽ പോലും നോക്കാതെയാണ് വേഗത്തിൽ ജീവനക്കാരൻ ടൈപ്പ് ചെയ്യുന്നത്. ഫാർമസി ജീവനക്കാരന്റെ കഴിവിനെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റ് ചെയ്യുന്നത്.

Read Also: ശിവ റെഡ്ഢിയുടെ ആലാപനം ഞങ്ങൾക്ക് ഇഷ്ടമാണ് ; തെരുവ് ഗായകനെ ലോകത്തിനു പരിചയപ്പെടുത്തി സുഹാസിനി

ഇത്തരം നിരവധി വീഡിയോകൾ ഇതിനുമുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മരിച്ചു പോയ തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു കുഞ്ഞ് ലംഗൂറിന്റെ വീഡിയോ ഇതിനുമുമ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്‌എസ്) ഓഫീസർ സുശാന്ത നന്ദയാണ് ഒരു കുഞ്ഞ് ലംഗൂർ മരിച്ചുപോയ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നതിന്റെ ഹൃദയഭേദകമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അസമിലാണ് സംഭവം നടന്നത്. ട്വിറ്ററിൽ പങ്കിട്ട ദൃശ്യങ്ങൾ ഏറെ വേദനാജനകമാണ്.

Story highlights – Pharmacy staff’s superb typing speed Viral Video