ആഴ്വാർക്കടിയനും വന്തിയദേവനും തമ്മിലുള്ള രസികരമായ കോംബോ- ചിരിപടർത്തി ജയറാം- സ്നീക്ക് പീക്ക് വിഡിയോ

April 27, 2023

‘പൊന്നിയിൻ സെൽവൻ 2’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഏപ്രിൽ 28 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. കൂടാതെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തുടർഭാഗം റെക്കോർഡ് എണ്ണത്തിൽ സ്‌ക്രീനുകൾ സ്വന്തമാക്കിയിരിക്കുകയുമാണ്. ഇപ്പോഴിതാ, ഒരു സ്നീക്ക് പീക്ക് വിഡിയോയിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ ‘പൊന്നിയിൻ സെൽവൻ 2’ എത്തിയിരിക്കുകയാണ്.

വന്തിയദേവനെ (കാർത്തി) രക്ഷിക്കുന്ന ആഴ്‌വാർക്കടിയൻ നമ്പി (ജയറാം) ആണ് വിഡിയോയിൽ ഉള്ളത്. പുതിയ രൂപത്തിലാണ് ജയറാം വിഡിയോയിൽ ഉള്ളത്. ആഴ്‌വാർക്കടിയൻ നമ്പിയും വന്തിയദേവനും തമ്മിലുള്ള ആത്മബന്ധം വിശദീകരിക്കുന്നതാണ് ഈ വിഡിയോ. ‘പൊന്നിയിൻ സെൽവൻ 2’ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും, ബോക്‌സ് ഓഫീസിൽ രണ്ടാം ഭാഗത്തിന്റെ ഓപ്പണിംഗ് ആദ്യ ഭാഗത്തേക്കാൾ വലുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്ററായ പൊന്നിയിൻ സെൽവൻ 1 ന്റെ തുടർച്ചയാണ് ഇത്. കൂടാതെ ചോള സാമ്രാജ്യത്തിന്റെ ഇതിഹാസ ഭരണാധികാരി രാജ രാജ ഒന്നാമന്റെ കഥയാണ് ചിത്രം പറയുന്നത്. 

പൊന്നിയിൻ സെൽവനിൽ, ചോളന്മാർക്കെതിരെ തന്ത്രം മെനയുകയും ചക്രവർത്തിയുടെ മകനും അനന്തരാവകാശിയുമായ ആദിത്യ കരികാലനെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്യുന്ന നന്ദിനി എന്ന കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുന്നു. ആദ്യ ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റി. രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലും ഐശ്വര്യയാണ് താരം.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

തമിഴ് സാഹിത്യത്തിലെ ക്ലാസിക് ആയി കണക്കാക്കപ്പെടുന്ന കൽക്കിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ നിർമ്മിച്ചിരിക്കുന്നത്. ജയം രവി, വിക്രം, കാർത്തി, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ശോഭിത ധൂലിപാല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. എആർ റഹ്മാൻ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു. രണ്ടാംഭാഗം ഏപ്രിൽ 28 ന് റിലീസ് ചെയ്യും. ആദ്യ ഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു, ലോകമെമ്പാടും 500 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയിരുന്നു.

Story highlights- ponniyin selvan 2 sneak peek