‘വരികളും സംഗീതം പകർന്നതും ദുദ്ധപ്പൻ..’- രസികൻ പാട്ടുമായി റെക്കോർഡിങ് സ്റ്റുഡിയോയിൽ കൈലാസ് മേനോന്റെ മകൻ

April 10, 2023

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ മനോഹരമായ ഗാനങ്ങൾ കൈലാസ് മേനോൻ സമ്മാനിച്ചു. പാട്ടുവിശേഷങ്ങളൊക്കെ പതിവായി പങ്കുവയ്ക്കുന്ന കൈലാസ് മേനോന്റെ ഫേസ്ബുക്ക് പേജിൽ ഇപ്പോൾ നിറയുന്നത് മകന്റെ വിശേഷങ്ങളാണ്. മകൻ സമന്യു രുദ്ര പിറന്നതോടെ കൈലാസ് ചിത്രങ്ങളും വിഡിയോയുമായി നിരവധി വിശേഷങ്ങളാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, വളരെ ക്യൂട്ട് ആയൊരു കാഴ്ച പങ്കുവെച്ചിരിക്കുകയാണ് കൈലാസ് മേനോൻ.

അച്ഛന്റെ റെക്കോർഡിങ് സ്റ്റുഡിയോയിൽ പാട്ടുപാടാൻ എത്തിയിരിക്കുകയാണ് സമന്യു രുദ്ര. ‘വരികളും സംഗീതം പകർന്നതും ദുദ്ധപ്പൻ..’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടേയുമൊക്കെ പേരൊക്കെ വെച്ച് ഒരു പാട്ടുപാടുകയാണ് ഈ കുഞ്ഞു മിടുക്കൻ. പാട്ടിനിടയിലുള്ള പൊട്ടിച്ചിരിയാണ് ഏറെ രസകരം.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

രുദ്രന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മാത്രമായി ഒരു ഇൻസ്റ്റാഗ്രാം പേജുമുണ്ട്. മകന്റെ കളി ചിരികളും വിശേഷങ്ങളുമെല്ലാം കൈലാസ് പങ്കുവയ്ക്കാറുണ്ട്. സമന്യു രുദ്ര എന്നാണ് കൈലാസ് മേനോന്റെയും അന്നപൂർണ്ണയുടെയും മകന്റെ പേര്. അന്നപൂർണ്ണയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അവതാരകയായി ടെലിവിഷൻ സ്‌ക്രീനിൽ സജീവമായിരുന്ന അന്നപൂർണ്ണ അഡ്വക്കേറ്റ് ആണ്. അതേസമയം, ആസിഫ് അലി നായകനായ ചിത്രം കൊത്ത്, ടൊവിനോയുടെ സിനിമ ‘വാശി’, സൗബിന്റെ ‘കള്ളൻ ഡിസൂസ’ തുടങ്ങിയ ചിത്രങ്ങൾക്കാണ് കൈലാസ് സംഗീതമൊരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത വാശിയിലെയും കൊത്തിലെയും ഗാനങ്ങളെല്ലാം ശ്രദ്ധേയമായി കഴിഞ്ഞു.

Story highlights- samanyu rudra singing video